Dec 1, 2024 02:54 PM

ദുബായ്: (gcc.truevisionnews.com) യുഎഇയുടെ വിവിധ ഭാഗങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.

മണിക്കൂറിൽ 10 മുതൽ 25 കിമീ വരെയും ചില സമയങ്ങളിൽ മണിക്കൂറിൽ 40 കി.മീ വരെ വേഗതയിലും കാറ്റ് വീശാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.

പൊടിപടലം ദൂരക്കാഴ്ച മറയ്ക്കാൻ സാധ്യതയുള്ളതിനാൽ ഡ്രൈവർമാർ ജാഗ്രത പാലിക്കണം.

അലർജിയുള്ളവർ പുറത്ത് പോകുമ്പോൾ മുൻകരുതൽ എടുക്കണമെന്നും നിർദേശമുണ്ട്. കൂടിയ താപനില 30 ഡിഗ്രി സെൽഷ്യസിലും കുറഞ്ഞ താപനില 9 ഡിഗ്രി സെൽഷ്യസിലും എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പരമാവധി ഈർപ്പം 85 ശതമാനമായി ഉയരാം. വടക്കു കിഴക്കൻ മേഖലകളിൽ മൂടൽമഞ്ഞ് രൂപപ്പെടാനുള്ള സാധ്യതയും കൂടുതലാണ്. ശക്തമായ കാറ്റിനെ തുടർന്ന് കടൽ പ്രക്ഷുബ്ധമാകുമെന്നാണ് മുന്നറിയിപ്പ്.

ഈ സാഹചര്യത്തിൽ നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി (NCM) യെല്ലോ, ആമ്പർ അലേർട്ടുകൾ പുറപ്പെടുവിച്ചിട്ടുണ്ട്.

#Chance #light #rain #different #parts #UAE #Warning #roughseas

Next TV

Top Stories










News Roundup






Entertainment News