Featured

#Duqm1 | ഒമാന്റെ ബഹിരാകാശ സ്വപ്നം വിജയകരം; ദുകം-1 വിക്ഷേപിച്ചു

News |
Dec 5, 2024 09:51 PM

മസ്‌കത്ത് : (gcc.truevisionnews.com) ഒമാന്റെ ബഹിരാകാശ പ്രവര്‍ത്തനങ്ങള്‍ക്ക് നാഴികകല്ലാകാന്‍ ആദ്യ പരീക്ഷണാത്മക റോക്കറ്റ് ദുകം-1 വിക്ഷേപിച്ചു.

വ്യാഴാഴ്ച ദുകമിലെ ഇത്‌ലാഖ് സ്‌പേസ്‌പോര്‍ട്ടില്‍ നിന്നായിരുന്നു വിക്ഷേപണമെന്ന് ഗതാഗത, ആശയവിനിമയ, വിവര സാങ്കേതികവിദ്യാ മന്ത്രാലയം അറിയിച്ചു.

ബുധനാഴ്ച വിക്ഷേപണം നടക്കുമെന്നാണ് നേരത്തെ അറിയിച്ചിരുന്നതെങ്കിലും പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് മാറ്റിവയ്ക്കുകയായിരുന്നു.

ഒമാനി സ്‌പേസ് കമ്പനിയായ നാഷനല്‍ എയ്‌റോസ്‌പേസ് സര്‍വീസസ് കമ്പനി (നാസ്‌കോം) ആണ് 2023ല്‍ പ്രഖ്യാപിച്ച ഇത്‌ലാഖ് സ്‌പേസ് പോര്‍ട്ടിന് നേതൃത്വം നല്‍കുന്നത്.

മെന മേഖലയിലെ തന്നെ ആദ്യ സ്‌പേസ് പോര്‍ട്ടാണിത്. ഗവേഷണ, വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള റോക്കറ്റ്, ഉപഗ്രഹ വിക്ഷേപണങ്ങള്‍, റോക്കറ്റ് അസംബ്ലി, പരീക്ഷണം അടക്കമുള്ള സൗകര്യങ്ങള്‍ ഇവിടെയുണ്ട്.

വിവിധങ്ങളായ ഗവേഷണ, വികസന കേന്ദ്രങ്ങളുമുണ്ട്. ബഹിരാകാശ മേഖലയിലെ ഒമാന്റെ ഏറെ ശ്രദ്ധേയമായ സ്വകാര്യ സംരംഭങ്ങളില്‍ ഒന്നാണ് ഈ പദ്ധതി.

#Oman #SpaceDream #Succeeds #Duqm1 #launched

Next TV

Top Stories