#accident | യുഎഇയിലെ ഖോർഫുക്കാനിൽ ബസ് അപകടം; 9 മരണം സ്ഥിരീകരിച്ച് ഷാർജ പൊലീസ്

#accident | യുഎഇയിലെ ഖോർഫുക്കാനിൽ ബസ് അപകടം; 9 മരണം സ്ഥിരീകരിച്ച് ഷാർജ പൊലീസ്
Dec 16, 2024 10:14 PM | By Susmitha Surendran

യുഎഇ: (gcc.truevisionnews.com)  യുഎഇയിലെ ഖോർഫുക്കാനിലുണ്ടായ ബസ് അപകടത്തിൽ 9 മരണം സ്ഥിരീകരിച്ച് ഷാർജ പൊലീസ്. ബസ്സിന്റെ ബ്രേക്ക് തകരാറിലായതാണ് വൻ അപകടത്തിലേക്ക് നയിച്ചത്. ഇന്ത്യൻ തൊഴിലാളികൾ ഉൾപ്പടെയുള്ളവരാണ് അപകടത്തിൽപ്പെട്ടത്.

ഖോർഫുക്കാനിൽ ഇന്നലെയായിരുന്നു അപകടം. അവധി ദിനത്തിൽ ഷോപ്പിങ്ങിനും ഭക്ഷണസാധനങ്ങൾ വാങ്ങാനുമായി കമ്പനി ആസ്ഥാനത്തേക്ക് പോയതായിരുന്നു തൊഴിലാളികൾ. യാത്രയ്ക്കിടെ ബ്രേക്ക് നഷ്ടപ്പെട്ട് നിയന്ത്രണം തെറ്റിയ ബസ് മറിയുകയായിരുന്നു.

73 പേരെ രക്ഷപ്പെടുത്തി. രാജസ്ഥാൻ സ്വദേശികൾ ഉൾപ്പടെയുള്ളവരാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റവരെ ഖോർഫുക്കാൻ ആശുപത്രിയിലേക്ക് മാറ്റി.

അജമാനിൽ നിന്നും ഖോർഫുക്കാനിലേക്ക് വരികയായിരുന്ന ബസ് ആണ് അപകടത്തിൽപ്പെട്ടത്. ബാക്കിയുള്ളവർ മരണത്തിന് കീഴടങ്ങി. ഏഷ്യൻ - അറബ് വംശജരാണ് ബസ്സിൽ ഉണ്ടായിരുന്നുവരെല്ലാം.

മരിച്ചവരുടെ പേര് വിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല. ട്രാഫിക് നിയമങ്ങൾ കൃത്യമായി പാലിക്കണമെന്നും വാഹനങ്ങളുടെ അറ്റകുറ്റപ്പണികളും പരിപാലനവും കൃത്യമായിരിക്കണമെന്നും ഷാർജ പൊലീസ് നിർദേശിച്ചു.

വളവുകളിലും ടണലുകളിലും ഇന്റർസെക്ഷനുകളിലും വേഗ നിയന്ത്രണം പാലിക്കണമെന്നും പൊലീസ് പറഞ്ഞു.



#Bus #accident #Khorfukan #UAE #Sharjah #Police #confirmed #9 #deaths

Next TV

Related Stories
#death | ഖത്തർ പ്രവാസി നാട്ടിൽ അന്തരിച്ചു

Dec 16, 2024 04:15 PM

#death | ഖത്തർ പ്രവാസി നാട്ടിൽ അന്തരിച്ചു

25 വർഷം ഖത്തറിൽ പ്രവാസിയായിരുന്ന കരീം സരിഗ ദോഹയിലെ സംഗീതപരിപാടികളിൽ...

Read More >>
#rain | ഒമാനിൽ  ചൊവ്വാഴ്ച വരെ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

Dec 16, 2024 11:09 AM

#rain | ഒമാനിൽ ചൊവ്വാഴ്ച വരെ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

ഒമാനിലെ വടക്കന്‍ ഗവര്‍ണറേറ്റുകളിലാണ് മഴയ്ക്ക് സാധ്യത...

Read More >>
#accident | റാ​സ​ല്‍ഖൈ​മ​യി​ല്‍ അ​പ​ക​ടം: സ​ന്ദ​ര്‍ശ​ക വി​സ​യി​ല്‍ എത്തിയ ഇ​ന്ത്യ​ന്‍ യു​വ​തി​ക്ക് ദാ​രു​ണാ​ന്ത്യം

Dec 16, 2024 06:55 AM

#accident | റാ​സ​ല്‍ഖൈ​മ​യി​ല്‍ അ​പ​ക​ടം: സ​ന്ദ​ര്‍ശ​ക വി​സ​യി​ല്‍ എത്തിയ ഇ​ന്ത്യ​ന്‍ യു​വ​തി​ക്ക് ദാ​രു​ണാ​ന്ത്യം

കു​ടും​ബാം​ഗ​ങ്ങ​ളോ​ടൊ​പ്പം സ​ന്ദ​ര്‍ശ​ക വി​സ​യി​ല്‍ യു.​എ.​ഇ​യി​ല്‍ എ​ത്തി​യ​താ​യി​രു​ന്നു...

Read More >>
Top Stories