#accident | അപകടം അവധി ദിനത്തിൽ ഒന്നിച്ച് ആഹാരം കഴിച്ച് മടങ്ങും വഴി ; നോവായി ഒമ്പത് പേർ, വേദനയോടെ ഷാർജയിലെ പ്രവാസ ലോകം

#accident | അപകടം അവധി ദിനത്തിൽ ഒന്നിച്ച് ആഹാരം കഴിച്ച് മടങ്ങും വഴി ; നോവായി ഒമ്പത് പേർ, വേദനയോടെ ഷാർജയിലെ പ്രവാസ ലോകം
Dec 17, 2024 10:33 PM | By Athira V

ഷാർജ : ഖോർഫക്കാനിൽ ഇന്ത്യക്കാരടക്കം 9 കെട്ടിടനിർമാണ തൊഴിലാളികളുടെ മരണത്തിന് കാരണമായ അപകടം ബസിന്‍റെ ബ്രേക്ക് തകർന്നതു കൊണ്ടാണെന്ന് പൊലീസ് അറിയിച്ചു.

അപകടത്തിൽ 73 പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. ബസിൽ ഏഷ്യൻ, അറബ് വംശജരായ ആകെ 83 തൊഴിലാളികളാണ് ഉണ്ടായിരുന്നത്.

മരിച്ചവരെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പൊലീസ് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. പരുക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

ഖോർ ഫക്കാന്‍റെ കവാടത്തിൽ വാദി വിഷി റൗണ്ട് എബൗട്ടിൽ തൊഴിലാളികളുമായി സഞ്ചരിച്ച ബസ് മറിഞ്ഞതായി ഇന്നലെ വൈകിട്ട് ഷാർജ പൊലീസ് ഓപറേഷൻസ് റൂമിൽ റിപ്പോർട്ട് ലഭിച്ചുവെന്ന് കിഴക്കൻ മേഖലാ പൊലീസ് വിഭാഗം ഡയറക്ടർ ബ്രി. ഡോ അലി അൽ കായ് അൽ ഹമൂദി പറഞ്ഞു.

പൊലീസ്, സിവിൽ ഡിഫൻസ്, ദേശീയ ആംബുലൻസ് ടീമുകൾ ഉടൻ സംഭവസ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തുകയും മരണങ്ങളും പരുക്കുകളും സ്ഥിരീകരിക്കുകയും ചെയ്തു.

ബസിന്‍റെ ബ്രേക്ക് തകരാറാണ് അപകടത്തിന്‍റെ പ്രധാന കാരണമെന്ന് പ്രാഥമിക അന്വേഷണങ്ങൾ സൂചിപ്പിക്കുന്നു. ഇതുമൂലം ബസിന്‍റെ നിയന്ത്രണം നഷ്‌ടപ്പെടുകയും ഖോർഫക്കൻ നഗരത്തിലേക്കുള്ള പ്രവേശന കവാടത്തിന്‍റെ വലത് എക്സിറ്റിൽ ബസ് മറിയുകയുമായിരുന്നു. ബസിലുണ്ടായിരുന്നവർ അജ്മാൻ ആസ്ഥാനമാക്കിയുള്ള കമ്പനിയിലെ തൊഴിലാളികളായിരുന്നു.

അവധി ദിനമായതിനാൽ കമ്പനി ആസ്ഥാനം സന്ദർശിക്കാനും ഭക്ഷണ സാധനങ്ങൾ വാങ്ങാനും വേണ്ടിയായിരുന്നു ഇവരെല്ലാം അജ്മാനിലേക്ക് പോയത്.

രാത്രി 8ന് ശേഷം മടങ്ങുമ്പോഴായിരുന്നു അപകടം. മരിച്ചവരെയും പരുക്കേറ്റവരെയുംക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല.

ട്രാഫിക് നിയമങ്ങളും ചട്ടങ്ങളും ട്രാഫിക് സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാൻ ഷാർജ പൊലീസ് ഡ്രൈവർമാരോട് ആവശ്യപ്പെട്ടു. വാഹനങ്ങളുടെ പതിവ് അറ്റകുറ്റപ്പണികൾ കൃത്യസമയത്ത് നടത്തണം.

അശ്രദ്ധയോടെ വാഹനം ഓടിക്കരുത്. തുരങ്കങ്ങൾ, വളവുകൾ, കവലകൾ എന്നിവിടങ്ങളിലെ വേഗപരിധികൾ പാലിക്കുകയുംവേണം.






#Accidentally #returning #after #eating #together #holiday #Nine #new #people #expatriate #world #Sharjah #pain

Next TV

Related Stories
#NarendraModi | ഔദ്യോഗിക സന്ദർശനത്തിനായി നരേന്ദ്ര മോദി ശനിയാഴ്ച കുവൈത്തിലെത്തും

Dec 17, 2024 04:43 PM

#NarendraModi | ഔദ്യോഗിക സന്ദർശനത്തിനായി നരേന്ദ്ര മോദി ശനിയാഴ്ച കുവൈത്തിലെത്തും

കുവൈത്തില്‍ എത്തുന്ന മോദി കുവൈത്ത് ഭരണാധികാരികളുമായി ചര്‍ച്ച...

Read More >>
#death |  പ്രവാസി മലയാളി ഖത്തറിൽ അന്തരിച്ചു

Dec 17, 2024 04:17 PM

#death | പ്രവാസി മലയാളി ഖത്തറിൽ അന്തരിച്ചു

അസുഖബാധിതയായി ചികിത്സയിലിരിക്കെയാണ് മരണം. പരേതനായ തെക്കിനിയത്ത് ഇഗ്നേഷ്യസാണ്...

Read More >>
#Kuwaitministry | കു​വൈ​ത്തിൽ വെ​ള്ളി​യാ​ഴ്ച മഴയ്ക്ക്  സാ​ധ്യ​ത; ക​ന​ത്ത ത​ണു​പ്പ് വ്യാ​ഴാ​ഴ്ച വ​രെ തു​ട​രും

Dec 17, 2024 02:24 PM

#Kuwaitministry | കു​വൈ​ത്തിൽ വെ​ള്ളി​യാ​ഴ്ച മഴയ്ക്ക് സാ​ധ്യ​ത; ക​ന​ത്ത ത​ണു​പ്പ് വ്യാ​ഴാ​ഴ്ച വ​രെ തു​ട​രും

വെ​ള്ളി​യാ​ഴ്ച ചി​ല പ്ര​ദേ​ശ​ങ്ങ​ളി​ൽ നേ​രി​യ​തും ചി​ത​റി​യ​തു​മാ​യ മ​ഴ​ക്ക് സാ​ധ്യ​ത​യു​ണ്ടെ​ന്നും കാ​ലാ​വ​സ്ഥ വ​കു​പ്പ്...

Read More >>
#death | പ്രവാസി മലയാളി കുവൈത്തിൽ അന്തരിച്ചു

Dec 17, 2024 02:17 PM

#death | പ്രവാസി മലയാളി കുവൈത്തിൽ അന്തരിച്ചു

അർബുദ രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്നു. അഹമ്മദി സെന്‍റർ ജനറൽ ട്രേഡിങ് ആൻഡ് കോൺട്രാക്റ്റിങ് കമ്പനിയിലായിരുന്നു മുൻപ് ജോലി...

Read More >>
#jailed | യുവതിയെ അ​നാ​ശാ​സ്യ​ത്തി​നു നി​ർ​ബ​ന്ധിച്ചു;  ര​ണ്ട് ഇ​ന്ത്യ​ക്കാ​ർ​ക്ക് ത​ട​വ് ശിക്ഷ

Dec 17, 2024 01:09 PM

#jailed | യുവതിയെ അ​നാ​ശാ​സ്യ​ത്തി​നു നി​ർ​ബ​ന്ധിച്ചു; ര​ണ്ട് ഇ​ന്ത്യ​ക്കാ​ർ​ക്ക് ത​ട​വ് ശിക്ഷ

സ​ൽ​മാ​നി​യ​യി​ൽ താ​മ​സി​ക്കു​ന്ന 36 കാ​ര​നും ഗു​ദൈ​ബി​യ​യി​ലു​ള്ള 25 വ​യ​സ്സു​കാ​രി​യു​മാ​ണ്...

Read More >>
Top Stories










News Roundup






Entertainment News