യാംബു: (gcc.truevisionnews.com) ശൈത്യ കാലം ആരംഭിക്കും മുൻപേ കൊടും ശൈത്യത്തിൽ മുങ്ങി സൗദി അറേബ്യയിലെ വിവിധ പ്രദേശങ്ങളെന്ന് റിപ്പോർട്ട്.
രാജ്യത്തിന്റെ വടക്കൻ ഭാഗങ്ങളിലാണ് കൂടുതൽ തണുപ്പ് അനുഭവപ്പെടുന്നത്. ചൊവ്വാഴ്ച തുറൈഫ് ഗവർണറേറ്റിലാണ് രാജ്യത്തെ ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തിയത്.
മൈനസ് നാല് ഡിഗ്രി സെൽഷ്യസിൽ എത്തിയതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ശൈത്യകാലത്തിന്റെ ആരംഭത്തിൽതന്നെ കഠിനമായ തണുപ്പാണ് ചിലയിടങ്ങളിൽ അനുഭവപ്പെടുന്നത്.
മൈനസ് നാല് ഡിഗ്രി സെൽഷ്യസ് താപനിലയാണ് ഖുറയ്യാത്ത്, റഫ്ഹ ഗവർണറേറ്റുകളിൽ രേഖപ്പെടുത്തിയത്. കഴിഞ്ഞ ദിവസം ഏറ്റവും തണുപ്പുള്ള സൗദിയിലെ രണ്ടാമത്തെ പ്രദേശങ്ങളാണിവ.
അറാർ, ഹാഇൽ, സകാക്ക തുടങ്ങിയ നഗരങ്ങളിലും കഴിഞ്ഞ ദിവസം താപനില പൂജ്യം ലെവലിൽ ആയതായി റിപ്പോർട്ടുണ്ട്.
#Saudi #plunged #severe #winter #Sub #zero #temperatures #various #parts