ഷാർജ : (gcc.truevisionnews.com) രണ്ടു മാസം മുൻപ് ഷാർജയിൽ വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന വളക്കൈ സിദ്ദിഖ് നഗറിലെ സി.പി.മുബഷിർ (28) മരിച്ചു.
ഷാർജയിൽ ഡെലിവറി ബോയിയായി ജോലി ചെയ്യുന്ന മുബഷിർ ബൈക്കിൽ പോകുമ്പോൾ അപകടത്തിൽ പെടുകയായിരുന്നു. ഒരുവർഷം മുൻപാണ് ഗൾഫിലേക്കു പോയത്.
പിതാവ് പരേതനായ കൊല്ലാടത്ത് മുസ്തഫ. മാതാവ് സുലൈഖ. ഭാര്യ നസ്രീന (ഇരിണാവ്). സഹോദരങ്ങൾ: മുനവീർ, മുർഷിദ. രണ്ടാഴ്ച പ്രായമുള്ള കുഞ്ഞുണ്ട്. കബറടക്കം ഇന്ന് 12മണിയ്ക്ക് പെരുന്തിലേരി ബോട്ടുകടവ് ജുമാമസിജിദിൽ.
#Accident #riding #bike #native #Kannur #who #undergoing #treatment #Sharjah #died