യാംബു: (gcc.truevisionnews.com) മുൻ പ്രവാസിയായിരുന്ന മലപ്പുറം വണ്ടൂർ പുളിയക്കോട് സ്വദേശി പൊന്നാംകടവൻ അബ്ദുറസാഖ് (53) നാട്ടിൽ അന്തരിച്ചു.
രണ്ട് പതിറ്റാണ്ട് കാലം യാംബു ഹോണ്ട റിപ്പയറിങ് കമ്പനിയിൽ ജോലി ചെയ്തിരുന്ന റസാഖ് വർഷങ്ങൾക്ക് മുമ്പ് പ്രവാസം മതിയാക്കി മടങ്ങിയിരുന്നു. യാംബുവിൽ ജിദ്ദ നവോദയയുടെ സ്ഥാപകാംഗവും സംഘടനയുടെ ആദ്യകാല പ്രവർത്തകനുമായിരുന്നു.
നാട്ടിലെത്തിയ ശേഷം വണ്ടൂർ ടൗണിൽ വാഹന റിപ്പയറിങ് ഷോപ്പ് നടത്തിവരികയായിരുന്ന റസാഖിനെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് പെരിന്തൽമണ്ണയിലെ മൗലാനാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
ചികിത്സക്കിടെ ഇന്ന് (വ്യാഴാഴ്ച) രാവിലെയാണ് ഇദ്ദേഹം മരിച്ചത്. മൃതദേഹം ഇന്ന് വൈകീട്ട് ഏഴ് മണിക്ക് വണ്ടൂർ കോട്ടക്കുന്ന് മഹല്ല് മഖ്ബറയിൽ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.
പരേതരായ പൊന്നാംകടവൻ മുഹമ്മദിന്റെയും മുക്രിത്തൊടിക നഫീസയുടെയും മകനാണ്. ഭാര്യ: സനിയ, മക്കൾ: അബ്ദുൽ ബാസിം, റഷ, റിദ, നൈനു. സഹോദരങ്ങൾ: സുബൈർ (യാംബു), സുനീറ.
#Former #expatriate #Malayali #passed #away #country