കുവൈത്ത് സിറ്റി:(gcc.truevisionnews.com) പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കുവൈത്തിന്റെ ബഹുമതിയായ 'ദി ഓര്‍ഡര്‍ ഓഫ് മുബാറക് അല്‍ കബീര്‍' സമ്മാനിച്ച് കുവൈത്ത് സർക്കാർ.
മോദിയുടെ രണ്ടുദിവസത്തെ കുവൈത്ത് സന്ദർശനത്തിനിടെ ഞായറാഴ്ച ബയാന്‍ പാലസില്‍ നടന്ന ചടങ്ങിലാണ് കുവൈത്ത് അമീർ 'മുബാറക് അല്‍ കബീര്‍ നെക്ലേസ്'സമ്മാനിച്ചത്.
'കുവൈറ്റ് അമീര്‍ ഷെയ്ഖ് മെഷാല്‍ അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹില്‍ നിന്ന് മുബാറക് അല്‍-കബീര്‍ ഓര്‍ഡര്‍ ലഭിച്ചതില്‍ ഞാന്‍ അഭിമാനിക്കുന്നു.
ഈ ബഹുമതി ഇന്ത്യയിലെ ജനങ്ങള്‍ക്കും ഇന്ത്യയും കുവൈത്തും തമ്മിലുള്ള ദൃഢമായ സൗഹൃദത്തിനും ഞാന്‍ സമര്‍പ്പിക്കുന്നു' എന്ന് ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് പ്രധാനമന്ത്രി മോദി എക്സില്‍ കുറിച്ചു.
മറ്റൊരു രാജ്യത്ത് നിന്ന് പ്രധാനമന്ത്രി മോദിക്ക് ലഭിക്കുന്ന ഇരുപതാമത് അന്താരാഷ്ട്ര പുരസ്‌കാരമാണിത്. കഴിഞ്ഞ മാസം ഗയാനയുടെ ദി ഓര്‍ഡര്‍ ഓഫ് എക്‌സലന്‍സ് പുരസ്‌കാരവും പ്രധാനമന്ത്രിക്ക് ലഭിച്ചിരുന്നു.
രാഷ്ട്രത്തലവന്മാര്‍ക്കോ രാജ്യങ്ങളുടെ പരമാധികാരികള്‍ക്കോ വിദേശ രാജകുടുംബങ്ങളിലെ അംഗങ്ങള്‍ക്കോ സൗഹൃദത്തിന്റെ അടയാളമായി നല്‍കുന്ന പുരസ്‌കാരമാണ് 'ദി ഓര്‍ഡര്‍ ഓഫ് മുബാറക് അല്‍ കബീര്‍'.
ബില്‍ ക്ലിന്റണ്‍, ചാള്‍സ് രാജകുമാരന്‍, ജോര്‍ജ് ബുഷ് തുടങ്ങിയവര്‍ക്കാണ് നേരത്തേ ഈ പുരസ്‌കാരം കുവൈത്ത് സമ്മാനിച്ചത്.
ദ്വിദിന സന്ദര്‍ശനത്തിനായി ശനിയാഴ്ചയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി കുവൈത്തിലെത്തിയത്. കുവൈത്തില്‍ സന്ദര്‍ശനത്തിനെത്തിയ പ്രധാനമന്ത്രിയെ ആചാരപരമായ സ്വീകരണം നല്‍കി സ്വീകരിച്ചു. ബയാന്‍ കൊട്ടാരത്തില്‍ അദ്ദേഹത്തിന് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി.
കുവൈറ്റ് അമീര്‍ ഷെയ്ഖ് മെഷാല്‍ അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹ് ചടങ്ങില്‍ പങ്കെടുക്കാനെത്തി.
രാഷ്ട്രത്തലവന്മാര്‍ക്കോ രാജ്യങ്ങളുടെ പരമാധികാരികള്‍ക്കോ വിദേശ രാജകുടുംബങ്ങളിലെ അംഗങ്ങള്‍ക്കോ സൗഹൃദത്തിന്റെ അടയാളമായി നല്‍കുന്ന പുരസ്‌കാരമാണ് 'ദി ഓര്‍ഡര്‍ ഓഫ് മുബാറക് അല്‍ കബീര്‍'. ബില്‍ ക്ലിന്റണ്‍, ചാള്‍സ് രാജകുമാരന്‍, ജോര്‍ജ് ബുഷ് തുടങ്ങിയവര്‍ക്കാണ് നേരത്തേ ഈ പുരസ്‌കാരം കുവൈത്ത് സമ്മാനിച്ചത്.
ദ്വിദിന സന്ദര്‍ശനത്തിനായി ശനിയാഴ്ചയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി കുവൈത്തിലെത്തിയത്. കുവൈത്തില്‍ സന്ദര്‍ശനത്തിനെത്തിയ പ്രധാനമന്ത്രിയെ ആചാരപരമായ സ്വീകരണം നല്‍കി സ്വീകരിച്ചു. ബയാന്‍ കൊട്ടാരത്തില്‍ അദ്ദേഹത്തിന് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി. കുവൈറ്റ് അമീര്‍ ഷെയ്ഖ് മെഷാല്‍ അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹ് ചടങ്ങില്‍ പങ്കെടുക്കാനെത്തി.
Kuwait's highest honor for Prime Minister Narendra Modi