റിയാദ്: (gcc.truevisionnews.com) സൗദി ബജറ്റ് വിമാനക്കമ്പനിയായ ഫ്ലൈ നാസ് ദമ്മാം കിങ് ഫഹദ് ഇന്റർ നാഷനല്‍ വിമാനത്താവളത്തിൽനിന്ന് ചെങ്കടലിലെ വിനോദസഞ്ചാര കേന്ദ്രമായ റെഡ് സീ ഇന്റർ നാഷനല്‍ വിമാനത്താവളത്തിലേക്ക് സർവിസ് ആരംഭിക്കുന്നു.
വ്യോമയാന മേഖലയിലെ ദേശീയ ലക്ഷ്യങ്ങളുടെയും സർവിസ് ശൃംഖല വ്യാപിപ്പിക്കാനുള്ള ഫ്ലൈ നാസ് പദ്ധതിയുടെയും ഭാഗമായാണ് റെഡ് സീ ഇന്റർ നാഷനല്‍ എയർപോര്‍ട്ടിലേക്ക് ഫ്ലൈ നാസ് സർവിസുകള്‍ ആരംഭിക്കുന്നത്.
സൗദിയിലെങ്ങുമുള്ള ഫ്ലൈ നാസിന്റെ നാല് ഓപറേഷന് സെന്ററുകളിലൊന്നായ ദമ്മാം എയർപോര്‍ട്ടില്‍നിന്ന് ഡിസംബര്‍ 28 മുതല്‍ പ്രതിവാരം രണ്ട് സർവിസുകളാണ് റെഡ് സീ ഇന്റർ നാഷനല്‍ എയർപോര്‍ട്ടിലേക്ക് കമ്പനി നടത്തുക.
റെഡ് സീ ഗ്ലോബല്‍ കമ്പനി വികസിപ്പിക്കുന്ന ലക്ഷ്വറി ടൂറിസം കേന്ദ്രമായ റെഡ് സീ ഡെസ്റ്റിനേഷന്‍ സന്ദര്‍ശകര്‍ക്കും ജീവനക്കാര്‍ക്കും സമീപ പ്രദേശവാസികള്‍ക്കും ഫ്ലൈ നാസ് സർവിസ് പ്രയോജനപ്പെടും.
#Two #services #per #week #FlyNAS #new #flightservice #Dammam #RedSeaAirport