#vatexemption | സൗദിയിൽ വാറ്റ് പിഴ ഒഴിവാക്കൽ ആറ് മാസത്തേക്ക് കൂടി നീട്ടി

#vatexemption | സൗദിയിൽ വാറ്റ് പിഴ ഒഴിവാക്കൽ ആറ് മാസത്തേക്ക് കൂടി നീട്ടി
Dec 31, 2024 04:24 PM | By Athira V

റിയാദ്: ( www.truevisionnews.com) സൗദിയിൽ മൂല്യവർധിത നികുതി (വാറ്റ്) ഒടുക്കുന്നതിൽ വീഴ്ചവരുത്തിയതിന് ചുമത്തിയ പിഴകൾ ഒഴിവാക്കുന്നതിന് അനുവദിച്ച ഇളവ് ആറ് മാസത്തേക്ക് കൂടി നീട്ടി.

നികുതി സംവിധാനങ്ങളിലെ വൈകലിനുള്ള പിഴകളിൽ നിന്ന് സ്വകാര്യ സ്ഥാപനങ്ങളെ ഒഴിവാക്കുന്നതിന് സക്കാത്ത് ആൻഡ് ടാക്സ് അതോറിറ്റി അനുവദിച്ച ഇളവ് ഡിസംബർ 31ന് അവസാനിക്കാനിരിക്കെയാണ് നീട്ടിയത്.

ഇതനുസരിച്ച് 2025 ജൂൺ 30 വരെ ഇളവ് തുടരും. അനുവദിച്ച ഇൗ കാലയളവ് പരമാവധി ഉപയോഗപ്പെടുത്തണമെന്ന് സക്കാത്ത് ആൻഡ് ടാക്സ് അതോറിറ്റി നികുതിദായകരോട് ആവശ്യപ്പെട്ടു.

എല്ലാ നികുതി സംവിധാനങ്ങളിലെയും രജിസ്‌ട്രേഷനും പേയ്‌മെൻറും റിട്ടേൺ സമർപ്പിക്കലും വൈകിയതിനുള്ള പിഴകളിൽനിന്ന് ഒഴിവാക്കുന്നത് ഈ ഇളവ് പരിധിയിൽ ഉൾപ്പെടും.

കൂടാതെ മൂല്യവർധിത നികുതി റിട്ടേൺ ശരിയാക്കാൻ വൈകിയതിനുള്ള പിഴ, ഇലക്ട്രോണിക് ഇൻവോയ്സിങ് വ്യവസ്ഥകളുടെ പ്രയോഗവുമായി ബന്ധപ്പെട്ട ലംഘനങ്ങൾക്കുള്ള പിഴ, മൂല്യവർധിത നികുതിയുടെ മറ്റ് പൊതുവ്യവസ്ഥകൾ ലംഘിച്ചതിനുള്ള പിഴകൾ എന്നിവക്കും ഇളവ് ബാധകമായിരിക്കും.

എന്നാൽ നികുതി സംവിധാനത്തിൽ രജിസ്റ്റർ ചെയ്തിട്ടുള്ള നികുതി ദായകർക്ക് മാത്രമേ ഇതിന് അർഹതയുണ്ടായിരിക്കുയുള്ളൂ.

കൊവിഡിനെ തുടര്‍ന്നുണ്ടായ പ്രതിസന്ധി മറികടക്കുന്നതിന് രാജ്യത്തെ സ്വകാര്യ സ്ഥാപനങ്ങളെ പിന്തുണക്കുന്നതിെൻറ ഭാഗമായാണ് വാറ്റ് പിഴ ഒഴിവാക്കുന്നതിനുള്ള സംരംഭം സൗദി ഭരണകൂടം ആരംഭിച്ചത്.

2021 ജൂണിലാണ് ഇത് പ്രഖ്യാപിച്ചത്. തുടർന്ന് ഒരോ കാലാവധി തീരുന്ന മുറയ്ക്ക് ഇളവ് നീട്ടി നൽകുകയായിരുന്നു. അതിെൻറ തുടർച്ചയെന്നോണമാണ് ഇപ്പോൾ വീണ്ടും ആറ് മാസത്തേക്ക് കൂടി നീട്ടിയത്.

അതേ സമയം നികുതിവെട്ടിപ്പുമായി ബന്ധപ്പെട്ട പിഴകൾ ഈ അനുകൂല്യ പരിധിയിൽ വരില്ലെന്നും ഇളവ് കാലവധി നിലനിൽക്കെ വാറ്റ് സംബന്ധമായ പരിശോധനകൾ തുടരുമെന്നും അതോറിറ്റി നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്.








#Waiver #VAT #penalty #Saudi #extended #another #six #months

Next TV

Related Stories
കുവൈത്തിൽ ശക്തമായ പൊടിക്കാറ്റിനും മഴക്കും സാധ്യത, മുന്നറിയിപ്പ്

Apr 21, 2025 12:29 PM

കുവൈത്തിൽ ശക്തമായ പൊടിക്കാറ്റിനും മഴക്കും സാധ്യത, മുന്നറിയിപ്പ്

ചൊവ്വാഴ്ച വരെ ഈ സാഹചര്യം തുടരാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വിദഗ്ധർ...

Read More >>
ദുബായിലും സ്വര്‍ണം 'കുതിക്കുന്നു'; വില്‍പ്പന റെക്കോര്‍ഡ് വിലയില്‍

Apr 21, 2025 11:56 AM

ദുബായിലും സ്വര്‍ണം 'കുതിക്കുന്നു'; വില്‍പ്പന റെക്കോര്‍ഡ് വിലയില്‍

യുഎസും മറ്റ് രാജ്യങ്ങളുമായുള്ള താരിഫ് യുദ്ധം കൂടുതല്‍ രൂക്ഷമാവുകയാണെങ്കില്‍ ദുബായിലും സ്വര്‍ണവില റെക്കോര്‍ഡിലെത്തുമെന്ന്...

Read More >>
നാട്ടിൽ നിന്നും അവധി കഴിഞ്ഞെത്തിയ പ്രവാസി മലയാളി സൗദിയിൽ മരിച്ചു

Apr 21, 2025 07:01 AM

നാട്ടിൽ നിന്നും അവധി കഴിഞ്ഞെത്തിയ പ്രവാസി മലയാളി സൗദിയിൽ മരിച്ചു

ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഖമീസ് മുഷൈത്തിൽ ഖബറടക്കുമെന്ന് ബന്ധുക്കൾ...

Read More >>
കുവൈറ്റില്‍ നിയമലംഘനങ്ങള്‍ക്കെതിരെ നടപടികള്‍ ശക്തമാക്കി

Apr 20, 2025 10:04 PM

കുവൈറ്റില്‍ നിയമലംഘനങ്ങള്‍ക്കെതിരെ നടപടികള്‍ ശക്തമാക്കി

അനധികൃത പ്രവര്‍ത്തനങ്ങള്‍ക്കെതിരെ എല്ലാ വകുപ്പുകളും സംയോജിതമായി പ്രവര്‍ത്തിക്കണം....

Read More >>
പ്രവാസികളുൾപ്പടെ 30 തടവുകാർക്ക് മോചനം, തീരുമാനം കുവൈത്ത് അമീറിന്റെ നിർദ്ദേശപ്രകാരം

Apr 20, 2025 04:39 PM

പ്രവാസികളുൾപ്പടെ 30 തടവുകാർക്ക് മോചനം, തീരുമാനം കുവൈത്ത് അമീറിന്റെ നിർദ്ദേശപ്രകാരം

സെൻട്രൽ ജയിലിൽ നിന്നും ആണ് 20 വർഷത്തിലധികം തടവ് അനുഭവിച്ചവരെ വിട്ടയച്ചത്. ഇതിൽ 17 പേർ കുവൈത്തികളാണ്....

Read More >>
ഹൃദയാഘാതത്തെ തുടർന്ന് മലയാളി ഖത്തറിൽ അന്തരിച്ചു.

Apr 20, 2025 04:11 PM

ഹൃദയാഘാതത്തെ തുടർന്ന് മലയാളി ഖത്തറിൽ അന്തരിച്ചു.

നടപടി ക്രമങ്ങൾ പൂർത്തിയാക്കി ഞായർ വൈകിട്ട് 7.40 ന് കോഴിക്കോട്ടേക്കുള്ള ഖത്തർ എയർ വേസ്ൽ മയ്യിത്ത് നാട്ടിലേക്ക് കൊണ്ട് പോകുമെന്ന് കെ.എം.സി.സി അൽ...

Read More >>
Top Stories










News Roundup