---
title: "#dieselrate | പുതുവർഷത്തിൽ സൗദിയിൽ ഡീസൽ വില വർധിപ്പിച്ചു "
english_title: "#Diesel #price #hiked #Saudi #Arabia #New #Year"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/260293/diesel-price-hiked-saudi-arabia-new-year"
published_at: "2025-01-01T08:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6774b1ecd6ccc_dsl.jpg"
keywords: []
---

# #dieselrate | പുതുവർഷത്തിൽ സൗദിയിൽ ഡീസൽ വില വർധിപ്പിച്ചു 

> **Lead Summary:** **റിയാദ്​: ** പുതുവർഷത്തിൽ ഇന്ധവില വർധിപ്പിച്ച്​ സൗദി അരാംകോ. ഡീസലിനാണ്​ വില വർധന. പെട്രോൾ വിലയിൽ മാറ്റമില്ല.

## Article Content

**റിയാദ്​: ** പുതുവർഷത്തിൽ ഇന്ധവില വർധിപ്പിച്ച്​ സൗദി അരാംകോ. ഡീസലിനാണ്​ വില വർധന. പെട്രോൾ വിലയിൽ മാറ്റമില്ല.

ഡീസൽ ഒരു ലിറ്ററിന്​ 51 ഹലാലയാണ്​ വർധിപ്പിച്ചത്​. നിലവിലെ 1.15 റിയാൽ 1.66 റിയാലായാണ്​ ഉയർത്തിയത്​. ഇന്ന്​ (ജനുവരി ഒന്ന്)​ മുതൽ പ്രാബല്യത്തിൽ.

എന്നാൽ പെട്രോൾ വില കഴിഞ്ഞ വർഷത്തേത്​ തന്നെ തുടരും. പെട്രോൾ 91ന്​ 2.18 റിയാലും 95ന്​ 2.33 റിയാലുമാണ്​ വില.

വാർഷികാവലോകനത്തി​െൻറ അടിസ്ഥാനത്തിലാണ്​ ഡീസൽ വില വർധിപ്പിക്കാനും പെട്രോൾ വില അതേനിലയിൽ തുടരാനും തീരുമാനിച്ചതെന്ന്​ സൗദി അരാംകോ വൃത്തങ്ങൾ അറിയിച്ചു

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/260293/diesel-price-hiked-saudi-arabia-new-year)