റിയാദ്: (truevisionnews.com) ഹൃദയാഘാതത്തെത്തുടർന്ന് മലപ്പുറം സ്വദേശി ജിദ്ദക്കടുത്ത് ഖുലൈസിൽ അന്തരിച്ചു.
അരീക്കോട് കീഴുപറമ്പ് സ്വദേശിയും നിലവിൽ എടവണ്ണ കല്ലിടുമ്പിൽ താമസക്കാരനുമായ ശിവപ്രസാദ് (53) ആണ് മരിച്ചത്. ഖുലൈസിന്നടുത്ത് കാർപെൻററി വർക്ക് ഷോപ്പിൽ ജോലിക്കാരനായിരുന്നു.
പിതാവ്: ചന്ദൻ ഗോവിന്ദ്, മാതാവ്: യശോദ, ഭാര്യ: ദീപ, മക്കൾ: വരുൺ പ്രസാദ്, അരുൺ പ്രസാദ്, ലക്ഷീദ് പ്രസാദ്. ജിദ്ദ അബ്ഹൂറിലെ കിങ് അബ്ദുല്ല മെഡിക്കൽ കോംപ്ലക്സ് മോർച്ചറിയിലുള്ള മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കി നാട്ടിലെത്തിച്ച് സംസ്ക്കരിക്കുമെന്ന് സഹായങ്ങൾക്കായി രംഗത്തുള്ള കെ.എം.സി.സി ജിദ്ദ വെൽഫെയർ വിങ് പ്രവർത്തകർ അറിയിച്ചു.
#Malayali #died #Saudi #due #heart #attack