---
title: "#OmanRial | എക്കാലത്തെയും ഉയര്‍ന്ന നിലയിൽ; ഒമാന്‍ റിയാലിന്‍റെ വിനിമയ നിരക്ക് ഉയ‍ർന്നു "
english_title: "#all #time #high #exchange #rate #Oman #Rial #risen"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/263389/all-time-high-exchange-rate-oman-rial-risen"
published_at: "2025-01-14T19:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6786701778c84_rial2.jpg"
keywords: []
---

# #OmanRial | എക്കാലത്തെയും ഉയര്‍ന്ന നിലയിൽ; ഒമാന്‍ റിയാലിന്‍റെ വിനിമയ നിരക്ക് ഉയ‍ർന്നു 

> **Lead Summary:** **മസ്കറ്റ്: **ഒമാന്‍ റിയാലിന്‍റെ വിനിമയ നിരക്ക് ഉയ‍ർന്നു. വിനിമയ നിരക്ക് എക്കാലത്തെയും ഉയര്‍ന്ന നിലയിലെത്തി. റിയാലിന് 223.70 രൂപയാണ് കഴിഞ്ഞ ദിവസം ഒമാനിലെ വിവിധ ധനകാര്യ സ്ഥാപനങ്ങള്‍ നല്‍കിയത്.

## Article Content

**മസ്കറ്റ്: **ഒമാന്‍ റിയാലിന്‍റെ വിനിമയ നിരക്ക് ഉയ‍ർന്നു. വിനിമയ നിരക്ക് എക്കാലത്തെയും ഉയര്‍ന്ന നിലയിലെത്തി. റിയാലിന് 223.70 രൂപയാണ് കഴിഞ്ഞ ദിവസം ഒമാനിലെ വിവിധ ധനകാര്യ സ്ഥാപനങ്ങള്‍ നല്‍കിയത്.

അ​ന്താ​രാ​ഷ്ട്ര വി​നി​മ​യ നി​ര​ക്ക് പേ​ർ​ട്ട​ലാ​യ ‘എ​ക്സ് ഇ ​എ​ക്സ്ചേ​ഞ്ച്’ ഒ​രു ഒ​മാ​നി റി​യാ​ലി​ന് 225 രൂ​പ​ക്ക് മു​ക​ളി​ലാണ് കാണിക്കുന്നത്.

ഇന്ത്യന്‍ രൂപയുടെ മൂല്യത്തില്‍ ഇടിവുണ്ടായതോടെയാണ് വിനിമയ നിരക്ക് റെക്കോര്‍ഡിലേക്ക് ഉയര്‍ന്നത്. ശമ്പളം കിട്ടിയതിന് പിന്നാലെ ഭൂരിഭാഗം പ്രവാസികളും നാട്ടിലേക്ക് പണം അയച്ചതിനാല്‍ ധനകാര്യ വിനിമയ സ്ഥാപനങ്ങളില്‍ കാര്യമായ തിരക്ക് അനുഭവപ്പെട്ടില്ല.

ഡോ​ള​റി​നെ​തി​രെ രൂ​പ​യു​ടെ മൂ​ല്യം 86.68 ലേ​ക്കാ​ണ് ഇ​ടി​ഞ്ഞിരുന്നു. 222.60 രൂ​പ​യാ​ണ്‌ ഒ​രു റി​യാ​ലി​ന് ക​ഴി​ഞ്ഞ മൂ​ന്ന് ദി​വ​സ​ങ്ങ​ളി​ലാ​യി ഒ​മാ​നി​ലെ ധ​ന​വി​നി​മ​യ സ്ഥാ​പ​ന​ങ്ങ​ള്‍ ന​ല്‍കി​യ​ത്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/263389/all-time-high-exchange-rate-oman-rial-risen)