ഒമാനിൽ നിന്ന് അവധിക്ക് നാട്ടിലെത്തിയ പ്രവാസി കിണറ്റിൽ വീണ് മരിച്ചു

ഒമാനിൽ നിന്ന് അവധിക്ക് നാട്ടിലെത്തിയ പ്രവാസി കിണറ്റിൽ വീണ് മരിച്ചു
Jan 21, 2025 09:12 PM | By VIPIN P V

മസ്‌കത്ത്: (gcc.truevisionnews.com) കോഴിക്കോട് ഓമശ്ശേരിയില്‍ ആള്‍മറയില്ലാത്ത കിണറ്റില്‍ വീണ് പ്രവാസി മലയാളിയായ കൊടുങ്ങല്ലൂര്‍ സ്വദേശി മരിച്ചു. അഴീക്കോട് മേനോന്‍ ബസാറിന് പടിഞ്ഞാറ് വശം മദീന നഗറില്‍ ഒറ്റത്തൈക്കല്‍ ഷംജീര്‍ (36) ആണ് ആള്‍മറയില്ലാത്ത കിണറ്റില്‍ വീണ് മരിച്ചത്.

തിങ്കളാഴ്ച പുലര്‍ച്ചെയായിരുന്നു അപകടം. മസ്‌കത്ത് റൂവിയില്‍ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്ത് വരികയായിരുന്ന ഷംജീര്‍ കഴിഞ്ഞ ദിവസമാണ് അവധിക്ക് നാട്ടിലെത്തിയത്. ഓമശ്ശേരിയിലുള്ള സുഹൃത്തിന്റെ കല്യാണത്തിന് പങ്കെടുക്കാനാണ് കോഴിക്കോട് എത്തിയത്.

താമസസ്ഥലത്തേക്ക് പോകാനായി കാര്‍ എടുക്കാന്‍ എളുപ്പവഴിയിലൂടെ ഇറങ്ങിയപ്പോള്‍ കാല്‍വഴുതി കിണറ്റില്‍ വീഴുകയായിരുിന്നു. ഫയര്‍ഫോഴ്‌സ് എത്തി ജംഷീറിനെ പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പിതാവ്: അബ്ദുല്‍ റഷീദ്. ഭാര്യ: നുസ്ര ഷംജീര്‍. മക്കള്‍: നാസര്‍ അമന്‍, ഷാസി അമന്‍.

#expatriate #home #Oman #holiday #well #died

Next TV

Related Stories
 ഹൃദയാഘാതം; പ്രവാസി മലയാളി ഒമാനിൽ അന്തരിച്ചു

Apr 20, 2025 03:04 PM

ഹൃദയാഘാതം; പ്രവാസി മലയാളി ഒമാനിൽ അന്തരിച്ചു

അര്‍ധ രാത്രി ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു‌....

Read More >>
ജോലിക്കിടെ ഹൃദയാഘാതം; പ്രവാസി മലയാളി ജുബൈലിൽ മരിച്ചു

Apr 20, 2025 01:52 PM

ജോലിക്കിടെ ഹൃദയാഘാതം; പ്രവാസി മലയാളി ജുബൈലിൽ മരിച്ചു

ഭാര്യാസഹോദരൻ സൗദിയിലുണ്ട്. നവോദയ കലാസാംസ്​കാരിക വേദി ജുബൈൽ അറൈഫി ഏരിയ സിസ്കോ യൂനിറ്റ് അംഗമാണ്. മൃതദേഹം നാരിയ ആശുപത്രിയിൽ...

Read More >>
പി കെ സുബൈർ അനുസ്മരണവും പ്രാർത്ഥന സദസും സംഘടിപ്പിച്ചു

Apr 19, 2025 08:25 PM

പി കെ സുബൈർ അനുസ്മരണവും പ്രാർത്ഥന സദസും സംഘടിപ്പിച്ചു

കൊടുവള്ളി മുനിസിപ്പാലിറ്റിയിലും മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിലും സുബൈർ സാഹിബ് നടത്തിയ വിവിധങ്ങളായ സേവന പ്രവർത്തനങ്ങളെ സംബന്ധിച്ചും പദ്ധതികളെ...

Read More >>
പോലീസിനെ ഇടിച്ചുതെറിപ്പിക്കാൻ ശ്രമം; പരിശോധനയിൽ കണ്ടെത്തിയത് ആയുധവും മയക്കുമരുന്നും, അറസ്റ്റ്

Apr 19, 2025 08:13 PM

പോലീസിനെ ഇടിച്ചുതെറിപ്പിക്കാൻ ശ്രമം; പരിശോധനയിൽ കണ്ടെത്തിയത് ആയുധവും മയക്കുമരുന്നും, അറസ്റ്റ്

ഒടുവിൽ ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഒരു പിസ്റ്റളും കത്തിയും മയക്കുമരുന്നും ഇയാളിൽ നിന്ന്...

Read More >>
മാതാപിതാക്കളോട് പിണങ്ങി വീടുവിട്ടിറങ്ങി പെൺകുട്ടി; പ്രശ്നം പരിഹരിച്ച് ദുബായ് പൊലീസ്

Apr 19, 2025 08:09 PM

മാതാപിതാക്കളോട് പിണങ്ങി വീടുവിട്ടിറങ്ങി പെൺകുട്ടി; പ്രശ്നം പരിഹരിച്ച് ദുബായ് പൊലീസ്

അവരെയും പെൺകുട്ടിയെയും സ്റ്റേഷനിലേയ്ക്ക് വിളിപ്പിച്ച് സംസാരിച്ച് പ്രശ്നം പരിഹരിച്ചു....

Read More >>
Top Stories