Jan 26, 2025 10:25 AM

റിയാദ്: സൗദി അറേബ്യയില്‍ നിന്ന് നാട്ടിലേക്ക് അവധിക്ക് പോയവരുടെ റീ എന്‍ട്രി വിസാകാലാവധി ദീര്‍ഘിപ്പിക്കാൻ ഇനി മുതല്‍ ഇരട്ടി ഫീസ് നല്‍കണം.

ഇതുവരെ ഒരു മാസത്തിന് 100 റിയാല്‍ എന്ന തോതിലായിരുന്നു. ഇനി അത് 200 റിയാലായി.

രണ്ട് മാസത്തേക്ക് 400, മൂന്നു മാസത്തേക്ക് 600, നാലു മാസത്തേക്ക് 800 എന്നിങ്ങനെയാണ് പുതുക്കിയ ഫീ നിരക്ക്. ഒരാഴ്ച മുമ്പാണ് പുതിയ വ്യവസ്ഥ ബാങ്കുകളില്‍ അപ്‌ഡേറ്റ് ചെയ്തത്.

നാട്ടില്‍ പോയവരുടെ റീ എന്‍ട്രി വിസ കാലാവധി ദീര്‍ഘിപ്പിക്കുന്നത് അത്യാവശ്യത്തിന് മാത്രമാണെന്നതാണ് ഫീസ് വര്‍ധനക്ക് കാരണം.







#re-entry #visa #extension #fee #Saudi #expatriates #has #been #doubled

Next TV

Top Stories










News Roundup