ജിദ്ദ: (gcc.truevisionnews.com) സൗദി അറേബ്യ ആഭ്യന്തര തീർഥാടകർക്കായി ഹജ് റജിസ്ട്രേഷൻ ആരംഭിച്ചു. നുസുക് ആപ്പ് വഴിയോ ഔദ്യോഗിക ഇ-പോർട്ടൽ വഴിയോ അപേക്ഷ സമർപ്പിക്കാൻ അപേക്ഷകരോട് അഭ്യർഥിച്ചു.
മുൻപ് ഹജ് ചെയ്തിട്ടില്ലാത്തവർക്കായിരിക്കും മുൻഗണന.
ആരോഗ്യ ഡേറ്റ പൂരിപ്പിക്കാനും, സഹയാത്രികരെ ചേർക്കാനും, ആവശ്യമെങ്കിൽ മഹ്റം ഒഴിവാക്കുന്നതിനുള്ള അഭ്യർഥന സമർപ്പിക്കാനുമുള്ള അവസരമാണ് നിലവിൽ നൽകിയിരിക്കുന്നത്.
പാക്കേജുകൾ ബുക്കിങ്ങിനായി ലഭ്യമായാലുടൻ അറിയിപ്പ് നൽകുമെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി.
#SaudiArabia #started #Hajj #registration #domestic #pilgrims