മസ്കത്ത്: (gcc.truevisionnews.com) ചക്കയ്ക്ക് എന്താ ഡിമാന്റ് .... എസ്.എൻ.ഡി.പി ഒമാൻ യൂനിയൻ കുടുംബ സംഗമത്തിൽ ചക്ക ലേലത്തിനുപോയത് ഒന്നേകാൽ ലക്ഷത്തിന്.
ബർക്കയിലെ മാൾട്ട് അറ്റയർ ഫാം ഹൗസിൽ നടന്ന ശാഖ ഭാരവാഹികളുടെയും എക്സിക്യൂട്ടീവ് അംഗങ്ങളുടെയും കുടുംബ സംഗമം വേദിയിലായിരുന്നു ചക്ക ലേലം. യൂനിയൻ ചെയർമാൻ നാട്ടിൽനിന്നും കൊണ്ടുവന്ന ചക്ക ആയിരുന്നു ലേലത്തിനുവെച്ചത്.
ആവേശം മൂത്തപ്പോൾ ചക്കയുടെ വില കുതിച്ചങ്ങ് കേറി. ഒടുവിൽ 600 ഒമാനി റിയാലിനാണ് ലേലത്തിൽപോയത്. അതയായ് ഒന്നേകാൽ ലക്ഷത്തിനുമേൽ ഇന്ത്യൻ രൂപ. ചക്ക ലേലത്തിൽ പിടിച്ചത് സി.കെ.ആർ എന്റെർപ്രൈസസ് മാനേജിങ് ഡയറക്ടറും എസ്.എൻ.ഡി.പി ഗാലാ ശാഖാ മെമ്പറുമായ കെ.എൻ രാജൻ ആണ്.
സ്ത്രീകളുടെയും കുട്ടികളുടെയും വിവിധ കലാകായിക വിനോദ പരിപാടികളും ആവേശകരമായ വടംവലി മത്സരവും സംഗമത്തിന്റെ ഭാഗമായി നടന്നു. ചെയർമാൻ എൽ. രാജേന്ദ്രൻ ഭദ്രദീപം കൊളുത്തി കുടുംബസംഗമം ഉദ്ഘാടനം ചെയ്തു.
എസ്.എൻ.ഡി.പി ഒമാൻ യൂിയയൻ കൺവീനർ ജി. രാജേഷ് സ്വാഗതം പറഞ്ഞു. എസ്.എൻ.ഡി.പി ഒമാൻ യൂനിയൻ കോർ കമ്മിറ്റി മെമ്പേഴ്സ് ആയ ബി. ഹർഷകുമാർ ,ടി.എസ്. വസന്തകുമാർ, കെ.ആർ. റിനേഷ്, എം. രവീന്ദ്രൻ, ഡി. മുരളീധരൻ എന്നിവരും ചടങ്ങിൽ സംബന്ധിച്ചു.
ചടങ്ങിൽ അൽ ഹെയ്ൽ ശാഖാ മന്ദിരത്തിൽ ആരംഭിക്കുന്ന ശ്രീനാരായണ ഗുരു ലൈബ്രറിയിലേയ്ക്കുള്ള ഗുരുദേവ കൃതികളുടെ സമാഹരണത്തിന് തുടക്കം കുറിച്ചു.
ഗാലാ ശാഖാ കൗൺസിലർ ബൈജു ചിറ്റോളി, സ്വാമി ചിദാനന്ദപുരി എഴുതിയ അനുകമ്പാദശകം വ്യാഖ്യാനം എന്ന കൃതി എസ്.എൻ.ഡി.പി ഒമാൻ യൂിയൻ ചെയർമാൻ രാജേന്ദ്രൻ നൽകി പുസ്തക ശേഖരണത്തിന് തുടക്കമായി.
#family #reunion #gum #went #auction #one #and #a #quarter #lakh!