ഗെയിംസ് വൈബ് -2025; ഹിദായ യു എ ഇ - വെള്ളികുളങ്ങര കൂട്ടായ്‌മ സംഘടിപ്പിച്ച ഗെയിംസ് മത്സരങ്ങൾ ശ്രദ്ദേയമായി

ഗെയിംസ് വൈബ് -2025; ഹിദായ യു എ ഇ - വെള്ളികുളങ്ങര കൂട്ടായ്‌മ സംഘടിപ്പിച്ച ഗെയിംസ് മത്സരങ്ങൾ ശ്രദ്ദേയമായി
Feb 20, 2025 01:39 PM | By VIPIN P V

യുഎഇ : (gcc.truevisionnews.com) യു എ ഇ യിലെ വെള്ളികുളങ്ങരക്കാരുടെ കൂട്ടായ്‌മയായ ഹിദായ യു എ ഇ - വെള്ളികുളങ്ങര ഗെയിംസ് വൈബ് -2025 എന്ന പേരിൽ സംഘടിപ്പിച്ച ഗെയിംസ് മത്സരങ്ങൾ ദുബായ് ന്യൂ ഇന്ത്യൻ മോഡൽ സ്‌കൂൾ ഗ്രൗണ്ടിൽ നടന്നു.

ആളുകളുടെ പങ്കാളിത്തം കൊണ്ടും മത്സരങ്ങളുടെ മികവ് കൊണ്ടും ശ്രദ്ധേയമായ സംഗമത്തിൽ ആവേശകരമായ പോരാട്ടത്തിൽ എതിരാളികളെ പരാജയപ്പെടുത്തിക്കൊണ്ടു കാസ്കോ എഫ് സി ഫുട്ബോൾ ചാമ്പ്യന്മാരും കുനിയിൽ എഫ് സി വോളിബാളിലും വടം വലിയിലും ജേതാക്കളായി.

സ്ത്രീകൾക്കും കുട്ടികൾക്കുമായുള്ള രസകരമായ ഗെയിമുകളും ഒരുക്കിയിരുന്നു. മുൻ എംഎൽഎ പാറക്കൽ അബ്ദുല്ല മുഖ്യാഥിതി ആയിരുന്നു.

ദുബായ് കെ എം സി സി സീനിയർ വൈസ് പ്രസിഡണ്ട് ഇസ്‌മായിൽ ഏറാമല, നേതാക്കളായ പി കെ ജമാൽ, ടി എൻ അഷറഫ്, വടകര മണ്ഡലം മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറി പി പി ജാഫർ, സി എച് സെന്റർ (ബഹ്‌റൈൻ) സെക്രട്ടറി ഫദീല മൂസ്സ ഹാജി എന്നിവർ സന്നിഹിതരായിരുന്നു.

ഹിദായ പ്രസിഡണ്ട് സിറാജ് പി കെ, സെക്രട്ടറി ജാസിർ കെ, ട്രെഷറർ മുനീർ എം എം, ഗെയിംസ് വൈബ് ജനറൽ കൺവീനർ ജലീൽ എം സി, കോ ഓർഡിനേറ്റർ ജാഫർ കെ എൻ കെ, കൺവീനർമാരായ ഷാനവാസ് എം കെ, നിസാർ വെള്ളിക്കുളങ്ങര, നബീൽ ഹസ്സൻ എം കെ, അജ്‌മൽ പി പി എന്നിവർ വിജയികൾക്കുള്ള ട്രോഫികൾ സമ്മാനിച്ചു.

ഹിദായ ഭാരവാഹികളായ ഫാജിസ് മൂസ്സ, , ഫൈസൽ ഓ കെ, സത്താർ പി പി, ഹാഷിക്ക് പി കെ, ഇബ്രാഹിം പി എം, അൻഷാദ് എ കെ, നവാസ് ഒരിയാന, മുസ്തഫ വി കെ, ഷംസീർ സി കെ എന്നിവർ നേതൃത്വം നൽകി.

#GamesVibe2025 #Gamescompetitions #organized #HidayaUAE #Vellikulangaraassociation #famous

Next TV

Related Stories
  സ്കൂൾ ബസുകളിൽ സ്വയം നിയന്ത്രിത അഗ്നിശമന സംവിധാനം നിർബന്ധം

Apr 18, 2025 04:50 PM

സ്കൂൾ ബസുകളിൽ സ്വയം നിയന്ത്രിത അഗ്നിശമന സംവിധാനം നിർബന്ധം

വിദ്യാർഥികളുടെയും യാത്രക്കാരുടെയും സുരക്ഷ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ്...

Read More >>
 കുവൈത്തിൽ 1,500 കുപ്പി വിദേശ മദ്യം പിടികൂടി

Apr 18, 2025 03:33 PM

കുവൈത്തിൽ 1,500 കുപ്പി വിദേശ മദ്യം പിടികൂടി

പിടികൂടിയ മദ്യത്തിന് ഏകദേശം 100,000 ദിനാറിലധികം (2 കോടിയിലേറെ ഇന്ത്യൻ രൂപ)...

Read More >>
സൗദിയില്‍ ശക്തമായ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പ് നല്‍കി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

Apr 18, 2025 03:01 PM

സൗദിയില്‍ ശക്തമായ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പ് നല്‍കി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

സൗദിയില്‍ പല ഇടങ്ങളിലും ഇന്നലെ മുതല്‍ കാലാവസ്ഥാ മാറ്റം...

Read More >>
അബുദാബിയില്‍ ജോലി തേടിയെത്തിയ മലയാളി യുവാവ് മരിച്ചു

Apr 18, 2025 02:59 PM

അബുദാബിയില്‍ ജോലി തേടിയെത്തിയ മലയാളി യുവാവ് മരിച്ചു

അല്‍ ഐന്‍ അല്‍ ജിമി ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലെത്തിക്കുമെന്ന് ബന്ധുക്കള്‍...

Read More >>
വസ്ത്രം മാറ്റാൻ സഹായിക്കാമെന്ന വ്യാജേന കഴുത്തുഞെരിച്ചു, 8 വയസ്സുകാരിയെ കൊന്ന് മുത്തശ്ശി

Apr 18, 2025 01:08 PM

വസ്ത്രം മാറ്റാൻ സഹായിക്കാമെന്ന വ്യാജേന കഴുത്തുഞെരിച്ചു, 8 വയസ്സുകാരിയെ കൊന്ന് മുത്തശ്ശി

പോലീസ് ഉദ്യോ​ഗസ്ഥർ പറയുന്നതനുസരിച്ച് പെൺകുട്ടിയെ വസ്ത്രം മാറാൻ സഹായിക്കുകയാണെന്ന വ്യാജേന വസ്ത്രം ഊരുകയും അത് കുട്ടിയുടെ കഴുത്തിൽ മുറുക്കി...

Read More >>
ഉംറ തീർഥാടനത്തിനെത്തിയ മലയാളി ജിദ്ദയിൽ അന്തരിച്ചു

Apr 18, 2025 12:35 PM

ഉംറ തീർഥാടനത്തിനെത്തിയ മലയാളി ജിദ്ദയിൽ അന്തരിച്ചു

ജിദ്ദയിലെ റുവൈസിൽ മൃതദേഹം ഖബറടക്കി. ഖബറടക്കത്തിനും മറ്റു നടപടികൾക്കുമായി ജിദ്ദ കെ.എം.സി.സി വെൽഫെയർ വിങ് സന്നദ്ധ പ്രവർത്തകർ...

Read More >>
Top Stories