Feb 23, 2025 11:20 AM

അബുദാബി: (gcc.truevisionnews.com)  പ്രമുഖ ഇമാറാത്തി മാധ്യമ പ്രവർത്തകൻ അബ്ദുൽ ഹാദി അൽ ശൈഖ് ഹൃദയാഘാതം മൂലം അന്തരിച്ചു. 50 വയസ്സായിരുന്നു.

അറബ് ലോകത്ത് സ്പോർട്സ്, എന്റർടൈൻമെന്റ് ബ്രോഡ്കാസ്റ്റിങ്ങിൽ കാര്യമായ പുരോ​ഗതികൾ കൈവരിക്കുന്നതിന് ഇദ്ദേഹം സുപ്രധാനമായ പങ്ക് വഹിച്ചിട്ടുണ്ട്.

2014 മുതൽ 2017 വരെ അബുദാബി ടിവി നെറ്റ് വർക്കിന്റെ ചീഫ് എക്സിക്യൂട്ടിവ് ആയി അബ്ദുൽ ഹാദി അൽ ശൈഖ് പ്രവർത്തിച്ചിട്ടുണ്ട്. യുഎഇയിൽ കായിക വാർത്തകൾക്ക് പ്രാധാന്യം നൽകുന്നതിനായുള്ള യാസ് സ്പോർട്സ് ചാനൽ ആരംഭിക്കുന്നതിന് ഇദ്ദേഹത്തിന്റെ ഇടപെടൽ കാരണമായിട്ടുണ്ട്.

കൂടാതെ, അറബിക് വിദ്യാഭ്യാസ, വിനോദ മേഖലകൾക്ക് വേണ്ടിയുള്ള മാജിദ് ചാനലിന്റെ രൂപീകരണത്തിനും അബ്ദുൽ ഹാദി അൽ ശൈഖ് സുപ്രധാന സംഭാവനകൾ നൽകിയിട്ടുണ്ട്.

2017ൽ ബ്രോഡ്കാസ്റ്റ് എക്സിക്യൂട്ടിവ് ഓഫ് ദ ഇയർ, 2016ൽ യുഎഇ പയനിയർ അവാർഡ് എന്നിവ നേടിയിട്ടുണ്ട്. നിര്യാണ വാർത്ത അറിഞ്ഞത് മുതൽ നിരവധി പേരാണ് അനുശോചനം രേഖപ്പെടുത്തി രം​ഗത്തെത്തിയത്.








#AbdulHadiAlSheikh #prominent #media #activist #UAE #passed #away

Next TV

Top Stories










News Roundup