48 കോടി നേടിയ ഭാഗ്യവാനെ ഇത്തവണ കണ്ടെത്തിയത് കോഴിക്കോട് സ്വദേശിയുടെ കരങ്ങൾ; പ്രവാസികൾക്ക് സന്തോഷം പകർന്ന് വീണ്ടും ബിഗ് ടിക്കറ്റ് നറുക്കെടുപ്പ്

48 കോടി നേടിയ ഭാഗ്യവാനെ ഇത്തവണ കണ്ടെത്തിയത് കോഴിക്കോട് സ്വദേശിയുടെ കരങ്ങൾ; പ്രവാസികൾക്ക് സന്തോഷം പകർന്ന് വീണ്ടും ബിഗ് ടിക്കറ്റ് നറുക്കെടുപ്പ്
Mar 5, 2025 12:32 PM | By VIPIN P V

(gcc.truevisionnews.com) അബുദാബിയിലെ ബിഗ്ബില്ല്യൺ ടിക്കറ്റിന്റെ പുതിയ നറുക്കെടുപ്പിൽ ഒന്നാം സമ്മാനം നേടി ബംഗ്ലാദേശ് സ്വദേശി ജഹാംഗീർ ആലമും സുഹൃത്തുക്കളും. ദുബായിയിൽ കപ്പൽ നിർമാണ മേഖലയിൽ ജോലി ചെയ്യുന്ന ജഹാംഗീർ ആലവും 14 സുഹൃത്തുക്കളും ചേർന്ന് എടുത്ത ടിക്കറ്റിനാണ് ഇത്തവണ ഒന്നാം സമ്മാനം നേടാനായത്.

20 ദശലക്ഷം ദിർഹം (ഏകദേശം 48 കോടി ഇന്ത്യൻ രൂപ) ആണ് വിജയികൾക്ക് സമ്മാനമായി ലഭിക്കുക. കഴിഞ്ഞ തവണ ബിഗ്ബില്ല്യണിൽ വിജയിയായ കോഴിക്കോട് സ്വദേശിയായ ആഷിഖ് പടിഞ്ഞാറത്താണ് ഇത്തവണ നറുക്കെടുത്തത്.

ഫെബ്രുവരി 11ന് എടുത്ത 134468 എന്ന ടിക്കറ്റിനാണ് ജഹാംഗീറിനും സുഹൃത്തുക്കൾക്കും സമ്മാനം ലഭിച്ചത്. ആറുവർഷമായി യുഎഇയിൽ ജോലി ചെയ്യുന്ന ജഹാംഗീർ ആലം കഴിഞ്ഞ മൂന്ന് വർഷമായി സുഹൃത്തുക്കളുമായി ചേർന്ന് നറുക്കെടുപ്പിൽ പങ്കെടുക്കുന്നുണ്ട്.

സമ്മാനം വിവരം വിളിച്ചറിയിക്കുമ്പോൾ താൻ പ്രാർത്ഥനയിൽ ആയിരുന്നെന്നും പ്രാർത്ഥന കഴിഞ്ഞ് പുറത്തിറങ്ങിയപ്പോൾ സുഹൃത്തുക്കൾ സന്തോഷവാർത്തയുമായി കാത്തിരിക്കുകയായിരുന്നെന്നും ജഹാംഗീർ പറഞ്ഞു.

തനിക്കൊപ്പം തന്റെ സുഹൃത്തുക്കൾക്കും സമ്മാനം ലഭിക്കുന്നുവെന്നതാണ് തന്റെ ഏറ്റവും വലിയ സന്തോഷമെന്നും ജഹാംഗീർ പറഞ്ഞു. സമ്മാനത്തുക ഉപയോഗിച്ച് സുഹൃത്തുക്കളുമായി ചേർന്ന് ചെറിയ ബിസിനസ് ആരംഭിക്കാനാണ് തന്റെ ആഗ്രഹമെന്നും ജഹാംഗീർ പറഞ്ഞു.

#lucky #winner #crores #found #Kozhikode #native #time #BigTicketdraw #brings #joy #expatriates

Next TV

Related Stories
മ​സാ​ജ് സെ​ന്റ​റി​ൽ അ​നാ​ശാ​സ്യം: ജി​ദ്ദ​യി​ൽ നാ​ല് പ്ര​വാ​സി​ക​ൾ അ​റ​സ്റ്റി​ൽ

Apr 11, 2025 09:08 AM

മ​സാ​ജ് സെ​ന്റ​റി​ൽ അ​നാ​ശാ​സ്യം: ജി​ദ്ദ​യി​ൽ നാ​ല് പ്ര​വാ​സി​ക​ൾ അ​റ​സ്റ്റി​ൽ

കേ​സി​ൽ പി​ടി​ക്ക​പ്പെ​ട്ട പ്ര​തി​ക​ളു​ടെ പേ​രു​വി​വ​ര​ങ്ങ​ൾ അ​ധി​കൃ​ത​ർ ആ​ദ്യ​ഘ​ട്ട​ത്തി​ൽ...

Read More >>
മലയാളി യുവാവ് ദുബായിലെ താമസസ്ഥലത്ത് മരിച്ചനിലയിൽ; നാട്ടിൽ നിന്നും തിരികെ എത്തിയത് ഒരാഴ്ച മുൻപ്

Apr 11, 2025 09:04 AM

മലയാളി യുവാവ് ദുബായിലെ താമസസ്ഥലത്ത് മരിച്ചനിലയിൽ; നാട്ടിൽ നിന്നും തിരികെ എത്തിയത് ഒരാഴ്ച മുൻപ്

കഴിഞ്ഞ ദിവസമാണ് താമസസ്ഥലത്ത് മരിച്ചതായി വിവരം ലഭിച്ചത്. മൃതദേഹം നാട്ടിലേക്കു കൊണ്ടുവരാനുള്ള ശ്രമങ്ങൾ...

Read More >>
ഉടുമ്പിനെ വേട്ടയാടിയ നിരവധി പേർ ഒമാനിൽ പിടിയിൽ

Apr 10, 2025 05:11 PM

ഉടുമ്പിനെ വേട്ടയാടിയ നിരവധി പേർ ഒമാനിൽ പിടിയിൽ

പിടിയിലായവര്‍ക്കെതിരെയുള്ള നി​യ​മ ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ച്ച്‍ വ​രി​ക​യാ​ണെന്ന് അ​ധി​കൃ​ത​ർ...

Read More >>
സൗദിയിൽ പ്രവാസികൾക്ക് പാസ്പോർട്ട് വിവരങ്ങൾ ഓൺലൈനായി അപ്ഡേറ്റ് ചെയ്യാം

Apr 10, 2025 03:13 PM

സൗദിയിൽ പ്രവാസികൾക്ക് പാസ്പോർട്ട് വിവരങ്ങൾ ഓൺലൈനായി അപ്ഡേറ്റ് ചെയ്യാം

നഷ്ടപ്പെട്ട പാസ്പോർട്ടിലാണ് ഓൺലൈൻ അപ്ഡേഷൻ വരുത്തിയതെന്ന് തെളിയക്കപ്പെട്ടാൽ അവർക്കെതിരെ നടപടിയുണ്ടാകുമെന്നും അധികൃതർ മുന്നറിയിപ്പ്...

Read More >>
ക്രിമിനൽ കേസിൽ ജയിലിലുള്ള ഭര്‍ത്താവിന് മൊബൈൽ വേണം, ക്യാരിയറായത് ഭാര്യ, കടത്താൻ ശ്രമിക്കുന്നതിനിടെ അറസ്റ്റ്

Apr 10, 2025 12:29 PM

ക്രിമിനൽ കേസിൽ ജയിലിലുള്ള ഭര്‍ത്താവിന് മൊബൈൽ വേണം, ക്യാരിയറായത് ഭാര്യ, കടത്താൻ ശ്രമിക്കുന്നതിനിടെ അറസ്റ്റ്

സ്ത്രീ ജയിലിന്‍റെ സന്ദർശന വിഭാഗത്തിൽ എത്തിയപ്പോൾ സുരക്ഷാ ഉദ്യോഗസ്ഥർ നടത്തിയ പതിവ് പരിശോധനയിൽ വസ്ത്രങ്ങളിൽ ഒളിപ്പിച്ച നിലയിൽ ഒരു മൊബൈൽ ഫോൺ...

Read More >>
Top Stories