അബുദാബി : (gcc.truevisionnews.com) റമസാൻ, പെരുന്നാൾ മാസങ്ങളിലെ തിരക്ക് പരിഗണിച്ച് അറവുശാലകൾ സജ്ജമാണെന്നും ലൈസൻസില്ലാത്ത കശാപ്പുകാർ തെരുവുകളിലും മറ്റും വച്ച് അറുത്തു നൽകുന്ന മാംസം ഉപയോഗിക്കരുതെന്നും മുന്നറിയിപ്പുമായി അബുദാബി നഗരസഭ.
നേരിട്ട് അറവുശാലകളിൽ എത്താൻ സാധിക്കാത്തവർക്ക് സ്മാർട്ട് ആപ് വഴി സേവനം ഉപയോഗപ്പെടുത്താം. റമസാനിലെയും പെരുന്നാൾ ദിനങ്ങളിലെയും തിരക്ക് മുന്നിൽക്കണ്ട് കൂടുതൽ ജീവനക്കാരെ വിന്യസിച്ച് പ്രവൃത്തിസമയം ദീർഘിപ്പിച്ചു.
മുതിർന്ന പൗരന്മാർക്കും നിശ്ചയദാർഢ്യക്കാർക്കും പ്രത്യേക സേവനം ലഭിക്കും. അവർക്ക് വാഹനങ്ങളിൽ ഇരുന്നു തന്നെ ഇടപാട് നടത്താം. അറുത്ത ശേഷം മാംസം വാഹനത്തിൽ എത്തിക്കുന്നതിനും പ്രത്യേക സേവനമുണ്ട്.
സബെഹതി, സബായ അൽ ജസീറ, ദബായ യുഎഇ, ഹലാൽ മസറാന എന്നീ മൊബൈൽ ആപ്പുകളിലൂടെ ഓർഡർ ചെയ്യുന്നവർക്ക് മാംസം വീട്ടിൽ എത്തിച്ചുകൊടുക്കും.
പ്രവൃത്തിസമയംരാവിലെ 6 മുതൽ വൈകിട്ട് 5 വരെ. വെള്ളിയാഴ്ചകളിൽ രാവിലെ 11.30 മുതൽ ഉച്ചയ്ക്ക് 2 വരെ അടച്ചിടും.
#AbuDhabi #issueswarning #unlicensed #slaughterhouses