മദ്യപിച്ച് പൊലീസിന് നേരെ അസഭ്യവും ആക്രമണവും; യുവതിക്ക് ആറ് മാസം തടവും വൻ പിഴയും

മദ്യപിച്ച് പൊലീസിന് നേരെ അസഭ്യവും ആക്രമണവും; യുവതിക്ക് ആറ് മാസം തടവും വൻ പിഴയും
Mar 11, 2025 09:04 PM | By VIPIN P V

ദുബായ് : (gcc.truevisionnews.com) പൊതുസ്ഥലത്ത് മദ്യപിച്ച് കലാപം സൃഷ്ടിക്കുകയും ദുബായ് പൊലീസിനെ അസഭ്യം പറയുകയും ആക്രമിക്കുകയും ചെയ്ത കേസിൽ ആർ.എച്ച് എന്ന ഗൾഫ് സ്വദേശിനിക്ക് ക്രിമിനൽ കോടതി ആറ് മാസം തടവും 20,000 ദിർഹം പിഴയും വിധിച്ചു. ശിക്ഷാ കാലയളവിന് ശേഷം ഇവരെ നാടുകടത്തും.

ദുബായിൽ, സാധുവായ മദ്യ ലൈസൻസുള്ള റസ്റ്ററന്റുകളിലോ ലോഞ്ചുകളിലോ മാത്രമേ മദ്യം കഴിക്കാൻ അനുവാദമുള്ളൂ. പൊതുസ്ഥലത്ത് മദ്യം കഴിക്കുന്നത് നിരോധിച്ചിരിക്കുന്നു. നേരത്തെ ദുബായ് പബ്ലിക് പ്രോസിക്യൂഷൻ കേസ് പരിഗണിക്കുന്നതിനായി ഈ കേസ് ദുബായ് ക്രിമിനൽ കോടതിയിലേക്ക് റഫർ ചെയ്യാൻ ഉത്തരവിട്ടിരുന്നു.

യുവതി കലാപമുണ്ടാക്കുന്ന വിഡിയോ സമൂഹമാധ്യമത്തിൽ പ്രചരിച്ചതിന് ശേഷം സ്ത്രീയെ അറസ്റ്റ് ചെയ്തതിന്റെ കാരണം വ്യക്തമാക്കി ദുബായ് പബ്ലിക് പ്രോസിക്യൂഷൻ പ്രസ്താവന പുറപ്പെടുവിക്കുകയും ചെയ്തിരുന്നു.

കൂടാതെ, നഗരത്തിനുള്ളിൽ എല്ലാവരുടെയും അവകാശങ്ങളും ഉത്തരവാദിത്തങ്ങളും ബഹുമാനിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കിക്കൊണ്ട് നിയമം എല്ലാ താമസക്കാർക്കും സന്ദർശകർക്കും ഒരുപോലെ ബാധകമാണെന്ന് പബ്ലിക് പ്രോസിക്യൂഷൻ വ്യക്തമാക്കി.

#Drunk #woman #gets #six #months #prison #hefty #fine #insulting #assaulting #police

Next TV

Related Stories
റോ​ഡ് മു​റി​ച്ചു ക​ട​ക്ക​ൽ സു​ര​ക്ഷി​ത​മാ​ക്ക​ണം; ബോ​ധ​വ​ത്ക​ര​ണ​വു​മാ​യി അ​ബൂ​ദ​ബി പൊ​ലീ​സ്

May 15, 2025 10:01 AM

റോ​ഡ് മു​റി​ച്ചു ക​ട​ക്ക​ൽ സു​ര​ക്ഷി​ത​മാ​ക്ക​ണം; ബോ​ധ​വ​ത്ക​ര​ണ​വു​മാ​യി അ​ബൂ​ദ​ബി പൊ​ലീ​സ്

റോ​ഡ് മു​റി​ച്ചു​ക​ട​ക്ക​ലി​ന് പ്ര​തി​ജ്ഞാ​ബ​ദ്ധ​രാ​കാ​ന്‍ ഡ്രൈ​വ​ര്‍മാ​രോ​ടും കാ​ല്‍ന​ട​യാ​ത്രി​ക​രോ​ടും ആ​വ​ശ്യ​പ്പെ​ട്ട് അ​ബൂ​ദ​ബി...

Read More >>
സുഹൃത്തുക്കൾക്ക് സമ്മാനം ഹാഷിഷ്, പ്രവാസിയെ കയ്യോടെ പൊക്കി, പിടിയിലായത് കുവൈത്ത് വിമാനത്താവളത്തിലെ പരിശോധനയിൽ

May 14, 2025 08:35 PM

സുഹൃത്തുക്കൾക്ക് സമ്മാനം ഹാഷിഷ്, പ്രവാസിയെ കയ്യോടെ പൊക്കി, പിടിയിലായത് കുവൈത്ത് വിമാനത്താവളത്തിലെ പരിശോധനയിൽ

കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഹാഷിഷ് കടത്താൻ ശ്രമിച്ച പ്രവാസി...

Read More >>
Top Stories










News Roundup