May 14, 2025 09:50 PM

ദോ​ഹ: (gcc.truevisionnews.comആ​രോ​ഗ്യ സു​​ര​ക്ഷ നി​യ​മ​ങ്ങ​ളും ച​ട്ട​ങ്ങ​ളും ലം​ഘി​ച്ച സ്വ​കാ​ര്യ ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​നെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ച്ച് ഖ​ത്ത​ർ പൊ​തു​ജ​നാ​രോ​ഗ്യ മ​ന്ത്രാ​ല​യം. ആ​രോ​ഗ്യ സം​ര​ക്ഷ​ണ വി​ഭാ​ഗം ഉ​ദ്യോ​ഗ​സ്ഥ​ർ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ നി​യ​മ​ലം​ഘ​നം ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്നാ​ണ് താ​ൽ​കാ​ലി​ക​മാ​യി അ​ട​ക്കാ​ൻ നി​ർ​ദേ​ശി​ച്ച​ത്.

മെ​ഡി​ക്ക​ൽ ഡ​യ​റ​ക്ട​റി​ല്ലാ​തെ​യും മ​തി​യാ​യ ആ​രോ​ഗ്യ വി​ദ​ഗ്ധ​രു​ടെ എ​ണ്ണം പാ​ലി​ക്കാ​തെ​യും പ്ര​വ​ർ​ത്തി​ച്ച​താ​യി അ​ധി​കൃ​ത​ർ ക​ണ്ടെ​ത്തി. ആ​വ​ശ്യ​മാ​യ ലൈ​സ​ൻ​സും ഔ​ദ്യോ​ഗി​ക അം​ഗീ​കാ​ര​ങ്ങ​ളും നേ​ടു​ന്ന​തി​ന് മു​മ്പ് ത​ന്നെ രോ​ഗി​ക​ൾ​ക്കും ഇ​ട​പാ​ടു​കാ​ർ​ക്കും സേ​വ​ന​ങ്ങ​ൾ ന​ൽ​കി​യി​രു​ന്ന​താ​യി രേ​ഖ​ക​ൾ പ​രി​ശോ​ധി​ച്ച​പ്പോ​ൾ ക​ണ്ടെ​ത്തി.

രോ​ഗി​ക​ളു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​നും സേ​വ​ന​ങ്ങ​ളു​ടെ ഗു​ണ​നി​ല​വാ​രം ഉ​റ​പ്പാ​ക്കു​ന്ന​തി​നും നി​യ​മ​ലം​ഘ​ക​ർ​ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി ഒ​ഴി​വാ​ക്കു​ന്ന​തി​നും രാ​ജ്യ​ത്തെ എ​ല്ലാ ലൈ​സ​ൻ​സു​ള്ള ആ​രോ​ഗ്യ സ്ഥാ​പ​ന​ങ്ങ​ളും അം​ഗീ​കൃ​ത നി​യ​മ​ങ്ങ​ൾ, ച​ട്ട​ങ്ങ​ൾ, മാ​ന​ദ​ണ്ഡ​ങ്ങ​ൾ എ​ന്നി​വ പാ​ലി​ക്ക​ണ​മെ​ന്ന് പൊ​തു​ജ​നാ​രോ​ഗ്യ​മ​ന്ത്രാ​ല​യം നി​ർ​ദേ​ശി​ച്ചു.

Action taken against private health center violating rules

Next TV

Top Stories










News Roundup