ഗാ​ര്‍ഹി​ക പീ​ഡ​നം: ഗൃ​ഹ​നാ​ഥ​ന്​ ആ​റു​മാ​സം ത​ട​വു​ശി​ക്ഷ

ഗാ​ര്‍ഹി​ക പീ​ഡ​നം: ഗൃ​ഹ​നാ​ഥ​ന്​ ആ​റു​മാ​സം ത​ട​വു​ശി​ക്ഷ
Mar 14, 2025 10:34 AM | By VIPIN P V

റാ​സ​ല്‍ഖൈ​മ: (gcc.truevisionnews.com) ഗാ​ര്‍ഹി​ക പീ​ഡ​ന പ​രാ​തി​യി​ൽ പ​ത്ത് കു​ട്ടി​ക​ളു​ടെ പി​താ​വി​ന് ആ​റു മാ​സം ത​ട​വു​ശി​ക്ഷ വി​ധി​ച്ച് റാ​സ​ല്‍ഖൈ​മ കോ​ട​തി. ഭാ​ര്യ​യെ​യും വീ​ട്ടു ജോ​ലി​ക്കാ​രി​യെ​യും മ​ർ​ദി​ക്കു​ക, മ​ക്ക​ളെ അ​വ​ഗ​ണി​ക്കു​ക തു​ട​ങ്ങി ഒ​ന്നി​ലേ​റെ കു​റ്റ​കൃ​ത്യ​ങ്ങ​ളാ​ണ് പി​താ​വി​നെ​തി​രെ പൊ​ലീ​സ് ചു​മ​ത്തി​യ​ത്.

മ​ദ്യ​പാ​നാ​സ​ക്തി​യാ​ണ് പ്ര​തി​യെ കു​ടും​ബ​ത്തി​നെ​തി​രെ​യു​ള്ള ഉ​പ​ദ്ര​വ​ങ്ങ​ളി​ലേ​ക്ക് ന​യി​ച്ച​തെ​ന്നാ​ണ് ക​ണ്ടെ​ത്ത​ല്‍. അ​ക്ര​മാ​സ​ക്ത​മാ​യ പെ​രു​മാ​റ്റം ഇ​യാ​ളു​ടെ സ​ര്‍ക്കാ​ര്‍ ജോ​ലി ന​ഷ്ട​പ്പെ​ടു​ന്ന​തി​നും ഇ​ട​യാ​ക്കി.

ഭാ​ര്യ​യെ ആ​ക്ര​മി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ഞ്ച് കേ​സു​ക​ളാ​ണ് പ്ര​തി​ക്ക് മേ​ലു​ള്ള​ത്. ഇ​തി​ല്‍ മൂ​ന്ന് കേ​സു​ക​ളി​ല്‍ കോ​ട​തി വി​ധി പു​റ​പ്പെ​ടു​വി​ച്ചു. ആ​ക്ര​മ​ണ​ത്തി​ൽ ഗു​രു​ത​ര പ​രി​ക്കേ​റ്റ ഭാ​ര്യ സ​ഖ​ര്‍ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ തേ​ടി​യ​പ്പോ​ഴാ​ണ് പീ​ഡ​ന വി​വ​രം പു​റ​ത്ത​റി​ഞ്ഞ​ത്.

ഭാ​ര്യ​യെ ആ​ക്ര​മി​ച്ച​തി​ന്​ പു​റ​മെ മ​ക്ക​ളെ അ​വ​ഗ​ണി​ച്ച​താ​യും പ്രോ​സി​ക്യൂ​ഷ​ൻ ആ​രോ​പി​ച്ചു. ദ​മ്പ​തി​ക​ള്‍ക്ക് ര​ണ്ട് ജോ​ടി ഇ​ര​ട്ട​ക​ളു​ള്‍പ്പെ​ടെ 10 കു​ട്ടി​ക​ളു​ണ്ട്. കു​ട്ടി​ക​ള്‍ പോ​ഷ​കാ​ഹാ​ര കു​റ​വു​ള്ള​വ​രാ​ണെ​ന്നും അ​വ​ഗ​ണ​ന മൂ​ലം ശാ​രീ​രി​ക-​മാ​ന​സി​കാ​ഘാ​ത​മേ​റ്റ​താ​യും അ​ന്വേ​ഷ​ണ​ത്തി​ല്‍ ക​ണ്ടെ​ത്തി.

വീ​ട്ടി​ല്‍ വൈ​ദ്യു​തി, ജ​ലം, ഫ​ര്‍ണി​ച്ച​ര്‍ തു​ട​ങ്ങി അ​വ​ശ്യ ജീ​വി​ത സാ​ഹ​ച​ര്യ​ങ്ങ​ളും പ്ര​തി ഒ​രു​ക്കി​യി​രു​ന്നി​ല്ല. പീ​ഡ​നം സ്ഥി​രീ​ക​രി​ക്കു​ന്ന മെ​ഡി​ക്ക​ല്‍ തെ​ളി​വു​ക​ള്‍ പ​രി​ശോ​ധി​ക്കു​ക​യും ഇ​ര​ക​ളു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യു​മാ​ണ്​ നി​യ​മ ന​ട​പ​ടി​ക​ള്‍ മു​ന്നോ​ട്ടു പോ​യ​തെ​ന്ന് അ​ധി​കൃ​ത​ര്‍ വ്യ​ക്ത​മാ​ക്കി.

ചോ​ദ്യം ചെ​യ്യ​ലി​ല്‍ പ്ര​തി മ​ദ്യം ക​ഴി​ക്കു​ന്ന​ത് നി​ഷേ​ധി​ച്ചെ​ങ്കി​ലും തെ​ളി​വു​ക​ള്‍ എ​തി​രാ​യി​രു​ന്നു. ഭാ​ര്യ​യെ ആ​ക്ര​മി​ച്ച കേ​സി​ല്‍ ആ​റു മാ​സം ത​ട​വും 10,000 ദി​ര്‍ഹം പി​ഴ​യു​മാ​ണ് കോ​ട​തി വി​ധി​ച്ചി​രി​ക്കു​ന്ന​ത്.

കു​ട്ടി​ക​ളെ അ​വ​ഗ​ണി​ച്ച​തി​നും പീ​ഡ​ന കു​റ്റം ഉ​ള്‍പ്പെ​ടെ​യു​ള്ള കേ​സു​ക​ളി​ലും കോ​ട​തി അ​ന്തി​മ വി​ധി പ​റ​ഞ്ഞി​ട്ടി​ല്ല. ഇ​തു​ള്‍പ്പെ​ടെ​യു​ള്ള മ​റ്റു കേ​സു​ക​ള്‍ പ​രി​ശോ​ധി​ച്ചു​വ​രു​ക​യാ​ണെ​ന്ന്​ കോ​ട​തി അ​റി​യി​ച്ചു.

#Domesticviolence #homeowner #sentenced #six #months #prison

Next TV

Related Stories
ദുബൈയിൽ കൊല്ലപ്പെട്ട ആനിമോളുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും

May 15, 2025 11:06 AM

ദുബൈയിൽ കൊല്ലപ്പെട്ട ആനിമോളുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും

തിരുവനന്തപുരം വിതുര സ്വദേശി ആനി മോളുടെ (26) മൃതദേഹം ഇന്ന്...

Read More >>
കണ്ണൂർ സ്വദേശി ദമ്മാമിൽ മരിച്ചു

May 15, 2025 10:28 AM

കണ്ണൂർ സ്വദേശി ദമ്മാമിൽ മരിച്ചു

കണ്ണൂർ മുഴപ്പിലങ്ങാട് സ്വദേശി ദമ്മാമിൽ...

Read More >>
റോ​ഡ് മു​റി​ച്ചു ക​ട​ക്ക​ൽ സു​ര​ക്ഷി​ത​മാ​ക്ക​ണം; ബോ​ധ​വ​ത്ക​ര​ണ​വു​മാ​യി അ​ബൂ​ദ​ബി പൊ​ലീ​സ്

May 15, 2025 10:01 AM

റോ​ഡ് മു​റി​ച്ചു ക​ട​ക്ക​ൽ സു​ര​ക്ഷി​ത​മാ​ക്ക​ണം; ബോ​ധ​വ​ത്ക​ര​ണ​വു​മാ​യി അ​ബൂ​ദ​ബി പൊ​ലീ​സ്

റോ​ഡ് മു​റി​ച്ചു​ക​ട​ക്ക​ലി​ന് പ്ര​തി​ജ്ഞാ​ബ​ദ്ധ​രാ​കാ​ന്‍ ഡ്രൈ​വ​ര്‍മാ​രോ​ടും കാ​ല്‍ന​ട​യാ​ത്രി​ക​രോ​ടും ആ​വ​ശ്യ​പ്പെ​ട്ട് അ​ബൂ​ദ​ബി...

Read More >>
സുഹൃത്തുക്കൾക്ക് സമ്മാനം ഹാഷിഷ്, പ്രവാസിയെ കയ്യോടെ പൊക്കി, പിടിയിലായത് കുവൈത്ത് വിമാനത്താവളത്തിലെ പരിശോധനയിൽ

May 14, 2025 08:35 PM

സുഹൃത്തുക്കൾക്ക് സമ്മാനം ഹാഷിഷ്, പ്രവാസിയെ കയ്യോടെ പൊക്കി, പിടിയിലായത് കുവൈത്ത് വിമാനത്താവളത്തിലെ പരിശോധനയിൽ

കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഹാഷിഷ് കടത്താൻ ശ്രമിച്ച പ്രവാസി...

Read More >>
Top Stories










News Roundup