യുഎഇയിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു; കനത്ത മൂടൽമഞ്ഞ്

യുഎഇയിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു; കനത്ത മൂടൽമഞ്ഞ്
Mar 14, 2025 12:46 PM | By VIPIN P V

അബുദാബി: (gcc.truevisionnews.com) യുഎഇയിൽ കാലാവസ്ഥ മുന്നറിയിപ്പ്. രാജ്യത്തിന്റെ പല ഭാ​ഗങ്ങളിലും കനത്ത മൂടൽമഞ്ഞാണ് അനുഭവപ്പെടുന്നതെന്ന് കാലാവസ്ഥ കേന്ദ്രം അറിയിച്ചു.

ഈ ഭാ​ഗങ്ങളിൽ യെല്ലോ അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. അബുദാബി, ദുബൈ എന്നിവിടങ്ങളിൽ പകൽ സമയത്ത് താപനില ഉയരുമെന്നും കാലാവസ്ഥ കേന്ദ്രം അറിയിച്ചു.

പകൽ സമയങ്ങളിൽ ഏറ്റവും കുറഞ്ഞ താപനില 21ഡി​ഗ്രി സെൽഷ്യസും ഏറ്റവും കൂടിയ താപനില 29 ഡി​ഗ്രി സെൽഷ്യസും ആയിരിക്കും. രാത്രി സമയങ്ങളിൽ ഈർപ്പമുള്ള കാലാവസ്ഥയായിരിക്കും.

നാളെ രാവിലെ ചില ഉൾപ്രദേശങ്ങളിലും തീരദേശ മേഖലകളിലും മൂടൽമഞ്ഞ് രൂപപ്പെടാനുള്ള സാധ്യതയുണ്ടെന്നും കാലാവസ്ഥ കേന്ദ്രം അധികൃതർ അറിയിച്ചു. മണിക്കൂറിൽ 35 കിലോമീറ്റർ വേ​ഗതയിൽ വടക്കു പടിഞ്ഞാറൻ കാറ്റ് വീശാനും സാധ്യതയുണ്ട്.

#Yellowalert #declared #UAE #heavyfog

Next TV

Related Stories
സുഹൃത്തുക്കൾക്ക് സമ്മാനം ഹാഷിഷ്, പ്രവാസിയെ കയ്യോടെ പൊക്കി, പിടിയിലായത് കുവൈത്ത് വിമാനത്താവളത്തിലെ പരിശോധനയിൽ

May 14, 2025 08:35 PM

സുഹൃത്തുക്കൾക്ക് സമ്മാനം ഹാഷിഷ്, പ്രവാസിയെ കയ്യോടെ പൊക്കി, പിടിയിലായത് കുവൈത്ത് വിമാനത്താവളത്തിലെ പരിശോധനയിൽ

കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഹാഷിഷ് കടത്താൻ ശ്രമിച്ച പ്രവാസി...

Read More >>
അൽ ബർഷയിലെ കെട്ടിടത്തിൽ വൻ തീപിടിത്തം

May 14, 2025 02:36 PM

അൽ ബർഷയിലെ കെട്ടിടത്തിൽ വൻ തീപിടിത്തം

അൽ ബർഷയിലെ കെട്ടിടത്തിൽ...

Read More >>
Top Stories