ഷാ​ർ​ജ​യി​ൽ വാ​ഹ​നാ​പ​ക​ടം; മൂ​ന്നു കു​ട്ടി​ക​ൾക്ക് ദാരുണാന്ത്യം

ഷാ​ർ​ജ​യി​ൽ വാ​ഹ​നാ​പ​ക​ടം;  മൂ​ന്നു കു​ട്ടി​ക​ൾക്ക് ദാരുണാന്ത്യം
Mar 19, 2025 07:39 AM | By Susmitha Surendran

ഷാ​ർ​ജ: (gcc.truevisionnews.com) എ​മി​റേ​റ്റി​ൽ തി​ങ്ക​ളാ​ഴ്ച ഇ​ഫ്താ​ർ സ​മ​യ​ത്തു​ണ്ടാ​യ ദാ​രു​ണ​മാ​യ അ​പ​ക​ട​ത്തി​ൽ മൂ​ന്ന്​ സ്വ​ദേ​ശി കൗ​മാ​ര​ക്കാ​ർ മ​രി​ച്ചു. 13 മു​ത​ൽ 15 വ​രെ പ്രാ​യ​ക്കാ​രാ​യ കു​ട്ടി​ക​ളാ​ണ്​ മ​രി​ച്ച​ത്. വാ​ഹ​ന​മോ​ടി​ച്ചി​രു​ന്ന​ത്​ 13 വ​യ​സ്സു​കാ​ര​നാ​യി​രു​ന്നു. ക​ൽ​ബ റോ​ഡി​ലാ​ണ്​ അ​പ​ക​ട​മു​ണ്ടാ​യ​ത്.

ഇ​ഫ്താ​റി​നാ​യി ബ​ന്ധു​വീ​ട്ടി​ലേ​ക്ക്​ പോ​കു​ന്ന​തി​നി​ടെ കാ​റി​ന്‍റെ നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട​താ​ണ്​ അ​പ​ക​ട​ത്തി​ന്​ കാ​ര​ണ​മാ​യ​ത്. വാ​ഹ​നം വേ​ഗ​ത്തി​ലാ​യി​രി​ക്കെ മ​റി​ഞ്ഞ്​ തീ​പി​ടി​ക്കു​ക​യാ​യി​രു​ന്നെ​ന്നാ​ണ്​ അ​ധി​കൃ​ത​ർ വി​ല​യി​രു​ത്തു​ന്ന​ത്.

കു​ട്ടി​ക​ൾ എ​ല്ലാ​വ​രും കാ​റി​നു​ള്ളി​ൽ കു​ടു​ങ്ങു​ക​യാ​യി​രു​ന്നു. വൈ​കു​ന്നേ​രം 6.45ഓ​ടെ​യാ​ണ്​ ഷാ​ർ​ജ പൊ​ലീ​സ്​ ഓ​പ​റേ​ഷ​ൻ​സ്​ റൂ​മി​ൽ അ​പ​ക​ടം സം​ബ​ന്ധി​ച്ച അ​ടി​യ​ന്ത​ര കോ​ൾ ല​ഭി​ക്കു​ന്ന​ത്.

അ​തി​വേ​ഗം അ​ധി​കൃ​ത​ർ സ്ഥ​ല​ത്തെ​ത്തി​യെ​ങ്കി​ലും ര​ണ്ടു​കു​ട്ടി​ക​ൾ സം​ഭ​വ​സ്ഥ​ല​ത്ത്​ ത​ന്നെ മ​രി​ച്ചി​രു​ന്നു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ മൂ​ന്നാ​മെ​ത്ത കു​ട്ടി മ​ണി​ക്കൂ​റു​ക​ൾ​ക്കു​ശേ​ഷം ആ​ശു​പ​ത്രി​യി​ലാ​ണ്​ മ​രി​ച്ച​ത്.

മൃ​ത​ദേ​ഹ​ങ്ങ​ൾ പി​ന്നീ​ട്​ കു​ടും​ബ​ങ്ങ​ൾ​ക്ക്​ കൈ​മാ​റി. ക​ൽ​ബ​യി​ൽ ഖ​ബ​റ​ട​ക്കം ന​ട​ന്നു. അ​പ​ക​ട​ത്തി​ന്‍റെ കാ​ര​ണം സം​ബ​ന്ധി​ച്ച്​ പൊ​ലീ​സ്​ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

#Vehicle #accident #Sharjah #Three #children #die #tragically

Next TV

Related Stories
ദുബൈയിൽ കൊല്ലപ്പെട്ട ആനിമോളുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും

May 15, 2025 11:06 AM

ദുബൈയിൽ കൊല്ലപ്പെട്ട ആനിമോളുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും

തിരുവനന്തപുരം വിതുര സ്വദേശി ആനി മോളുടെ (26) മൃതദേഹം ഇന്ന്...

Read More >>
കണ്ണൂർ സ്വദേശി ദമ്മാമിൽ മരിച്ചു

May 15, 2025 10:28 AM

കണ്ണൂർ സ്വദേശി ദമ്മാമിൽ മരിച്ചു

കണ്ണൂർ മുഴപ്പിലങ്ങാട് സ്വദേശി ദമ്മാമിൽ...

Read More >>
റോ​ഡ് മു​റി​ച്ചു ക​ട​ക്ക​ൽ സു​ര​ക്ഷി​ത​മാ​ക്ക​ണം; ബോ​ധ​വ​ത്ക​ര​ണ​വു​മാ​യി അ​ബൂ​ദ​ബി പൊ​ലീ​സ്

May 15, 2025 10:01 AM

റോ​ഡ് മു​റി​ച്ചു ക​ട​ക്ക​ൽ സു​ര​ക്ഷി​ത​മാ​ക്ക​ണം; ബോ​ധ​വ​ത്ക​ര​ണ​വു​മാ​യി അ​ബൂ​ദ​ബി പൊ​ലീ​സ്

റോ​ഡ് മു​റി​ച്ചു​ക​ട​ക്ക​ലി​ന് പ്ര​തി​ജ്ഞാ​ബ​ദ്ധ​രാ​കാ​ന്‍ ഡ്രൈ​വ​ര്‍മാ​രോ​ടും കാ​ല്‍ന​ട​യാ​ത്രി​ക​രോ​ടും ആ​വ​ശ്യ​പ്പെ​ട്ട് അ​ബൂ​ദ​ബി...

Read More >>
സുഹൃത്തുക്കൾക്ക് സമ്മാനം ഹാഷിഷ്, പ്രവാസിയെ കയ്യോടെ പൊക്കി, പിടിയിലായത് കുവൈത്ത് വിമാനത്താവളത്തിലെ പരിശോധനയിൽ

May 14, 2025 08:35 PM

സുഹൃത്തുക്കൾക്ക് സമ്മാനം ഹാഷിഷ്, പ്രവാസിയെ കയ്യോടെ പൊക്കി, പിടിയിലായത് കുവൈത്ത് വിമാനത്താവളത്തിലെ പരിശോധനയിൽ

കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഹാഷിഷ് കടത്താൻ ശ്രമിച്ച പ്രവാസി...

Read More >>
Top Stories










News Roundup