ലഹരിക്ക് അടിമയായ മകൻ ക്രൂരമായി കൊലപ്പെടുത്തിയ പ്രവാസിയുടെ മൃതദേഹം നാട്ടിലേക്ക്

ലഹരിക്ക് അടിമയായ മകൻ ക്രൂരമായി കൊലപ്പെടുത്തിയ പ്രവാസിയുടെ മൃതദേഹം നാട്ടിലേക്ക്
Mar 28, 2025 09:01 PM | By Athira V

റിയാദ്: ( www.truevisionnews.com) സൗദി കിഴക്കൻ പ്രവിശ്യയിലെ ജുബൈലിൽ സ്വന്തം മകൻ കൊലപ്പെടുത്തിയ ഉത്തർപ്രദേശ് സ്വദേശി ശ്രീകൃഷ്ണ ഭൃഗുനാഥ് യാദവിെൻറ (52) മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി. എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ ദമ്മാമിൽനിന്ന് ഡൽഹിയിലേക്കും അവിടെ നിന്ന് എയർ ഇന്ത്യ വിമാനത്തിൽ വാരാണസിയിലേക്കും കൊണ്ടുപോയി.

കഴിഞ്ഞ ജനുവരിയിലാണ് പ്രവാസിയായ പിതാവിനെ ലഹരിക്കടിമയായ മകൻ ക്രൂരമായി കൊലപ്പെടുത്തിയത്. സൗദിയിലെ മുഴുവൻ പ്രവാസികളെയും ഞെട്ടിച്ച സംഭവമായിരുന്നു ഇത്. 

നാട്ടിൽ പഠിക്കുന്ന മകൻ കുമാർ യാദവ് മയക്കുമരുന്നിന് അടിമയായതിനെ തുടർന്ന് രക്ഷപ്പെടുത്താനാണ് പിതാവ് ശ്രീകൃഷ്ണ മകനെ സൗദി അറേബ്യയിലേക്ക് കൊണ്ടുവന്നത്. എന്നാൽ, സമയത്ത് ലഹരി ലഭിക്കാതെ മകൻ കുമാറിന് ഉറക്കം ലഭിക്കാതാവുകയും മാനസികനില തെറ്റുകയും ചെയ്തു. ഇതേതുടർന്നാണ് ക്രൂരമായ രീതിയിൽ പിതാവിനെ ആക്രമിച്ച് കൊലപ്പെടുത്തിയത്.

പിതാവിെൻറ കണ്ണുകൾ ചൂഴ്ന്ന് പുറത്തെടുക്കുകയും ശരീരമൊട്ടാകെ മുറിവേൽപ്പിക്കുകയും ചെയ്തിരുന്നു. പ്രതി വിചാരണ കാത്ത് ജയിലിലാണ്. ഔദ്യോഗിക നടപടികൾ പൂർത്തിയാക്കാൻ പ്രവാസി വെൽഫെയർ ജുബൈൽ ജനസേവന വിഭാഗം കൺവീനർ സലീം ആലപ്പുഴയും കിഴക്കൻ പ്രവിശ്യയിലെ പ്രമുഖ സാമൂഹിക പ്രവർത്തകൻ നാസ് വക്കവും രംഗത്തുണ്ടായിരുന്നു. ഭാര്യ: ഉഷ യാദവ്, പിതാവ്: ഭൃഗുനാഥ്, മാതാവ്: ശകുന്തളാദേവി.

#Body #expatriate #brutally #murdered #by #drug #addict #son #returned #home

Next TV

Related Stories
ചെറിയ പെരുന്നാൾ ദിനത്തില്‍ മസ്കറ്റില്‍ പാര്‍ക്കിങ് നിയന്ത്രണം

Mar 31, 2025 02:20 PM

ചെറിയ പെരുന്നാൾ ദിനത്തില്‍ മസ്കറ്റില്‍ പാര്‍ക്കിങ് നിയന്ത്രണം

ലോ​ക​മെ​മ്പാ​ടു​മു​ള്ള എ​ല്ലാ മു​സ്‍ലി​ങ്ങ​ൾ​ക്കും സ​മാ​ധാ​നം, പു​രോ​ഗ​തി, സ​മൃ​ദ്ധി എ​ന്നി​വ കൈ​വ​ര​ട്ടെ​യെ​ന്നും...

Read More >>
ഫ​ഹാ​ഹീ​ലി​ൽ വീ​ട്ടി​ൽ തീ​പി​ടിത്തം; വൻ നാ​ശ​ന​ഷ്ടം

Mar 31, 2025 02:14 PM

ഫ​ഹാ​ഹീ​ലി​ൽ വീ​ട്ടി​ൽ തീ​പി​ടിത്തം; വൻ നാ​ശ​ന​ഷ്ടം

വീ​ട് ഒ​ഴി​പ്പി​ക്കു​ന്ന​തി​നി​ടെ ശ്വാ​സം​മു​ട്ട​ൽ അ​നു​ഭ​വ​പ്പെ​ട്ട ര​ണ്ട് പേ​രെ അ​ടി​യ​ന്ത​ര മെ​ഡി​ക്ക​ൽ സ​ർ​വി​സു​ക​ൾ​ക്ക്...

Read More >>
അവധിക്കാല യാത്ര പുറപ്പെടുന്നവര്‍ വീടുകള്‍ സുരക്ഷിതമാക്കണം - റോയല്‍ ഒമാന്‍ പൊലീസ്

Mar 31, 2025 11:49 AM

അവധിക്കാല യാത്ര പുറപ്പെടുന്നവര്‍ വീടുകള്‍ സുരക്ഷിതമാക്കണം - റോയല്‍ ഒമാന്‍ പൊലീസ്

ഇത്രയും ലളിത നടപടികള്‍ സ്വീകരിക്കുന്നത് മോഷണ സാധ്യത ഗണ്യമായി കുറയ്ക്കുമെന്നും ദൂരെയായിരിക്കുമ്പോള്‍ മനസ്സമാധാനം നല്‍കുമെന്നും റോയല്‍ ഒമാന്‍...

Read More >>
സൗദി-ഒമാൻ അതിർത്തിയിൽ വാഹനാപകടം; മലയാളി ഉംറ സംഘത്തിലെ കുട്ടികളടക്കം മൂന്ന്​ മരണം

Mar 31, 2025 11:21 AM

സൗദി-ഒമാൻ അതിർത്തിയിൽ വാഹനാപകടം; മലയാളി ഉംറ സംഘത്തിലെ കുട്ടികളടക്കം മൂന്ന്​ മരണം

വെള്ളിയാഴ്​ച വൈകീട്ട്​ നോമ്പ്​ തുറന്നശേഷം മസ്​ക്കറ്റിൽനിന്ന്​ പുറപ്പെട്ട കുടുംബങ്ങൾ വഴിമധ്യേ ഇബ്രി എന്ന സ്ഥലത്ത്​ തങ്ങി...

Read More >>
പ്രവാസി മലയാളി നാട്ടിൽ അന്തരിച്ചു; മരണം വാഹനാപകടത്തിൽ ചികിത്സയിലിരിക്കെ

Mar 30, 2025 08:36 PM

പ്രവാസി മലയാളി നാട്ടിൽ അന്തരിച്ചു; മരണം വാഹനാപകടത്തിൽ ചികിത്സയിലിരിക്കെ

അപകടത്തില്‍ ഗുരുതര പരുക്കുകളോടെ അങ്കമാലി ലിറ്റില്‍ ഫ്‌ളവര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു....

Read More >>
ഒമാനില്‍ നിന്നും ഉംറയ്ക്ക് പുറപ്പെട്ട സംഘത്തിന്റെ വാഹനം സൗദിയില്‍ അപകടത്തില്‍പെട്ടു: രണ്ട് കുട്ടികള്‍ മരിച്ചു

Mar 30, 2025 07:40 PM

ഒമാനില്‍ നിന്നും ഉംറയ്ക്ക് പുറപ്പെട്ട സംഘത്തിന്റെ വാഹനം സൗദിയില്‍ അപകടത്തില്‍പെട്ടു: രണ്ട് കുട്ടികള്‍ മരിച്ചു

ഒമാന്‍ – സൗദി അതിര്‍ത്തി പ്രദേശത്ത് വച്ചാണ് അപകടമുണ്ടായത്. ഒരു വാഹനത്തില്‍ രണ്ട് കുടുംബങ്ങളാണ് ഉണ്ടായിരുന്നത്....

Read More >>
Top Stories

News Roundup