---
title: "പ്രവാസി മലയാളി നാട്ടിൽ അന്തരിച്ചു; മരണം വാഹനാപകടത്തിൽ ചികിത്സയിലിരിക്കെ"
english_title: "#Expatriate #Malayali #passesaway #homeland #died #undergoing #treatment #car #accident"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/280149/expatriate-malayali-passesaway-homeland-died-undergoing-treatment-car-accident"
published_at: "2025-03-30T20:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67e95e91b8843_dfds.jpg"
keywords: []
---

# പ്രവാസി മലയാളി നാട്ടിൽ അന്തരിച്ചു; മരണം വാഹനാപകടത്തിൽ ചികിത്സയിലിരിക്കെ

> **Lead Summary:** **കുവൈത്ത്‌സിറ്റി: [** വാഹനാപകടത്തെ തുടർന്ന് ചികിത്സയിൽ ആയിരുന്ന പ്രവാസി മലയാളി നാട്ടിൽ അന്തരിച്ചു. തൃശൂര്‍ കൊരട്ടി വാലുങ്ങാമുറി ചുരയ്ക്കല്‍ മത്തായി ഷാജുവിന്റെ മകന്‍ റോണ്‍ ആണ് അന്തരിച്ചത്.

## Article Content

**കുവൈത്ത്‌സിറ്റി: [** വാഹനാപകടത്തെ തുടർന്ന് ചികിത്സയിൽ ആയിരുന്ന പ്രവാസി മലയാളി നാട്ടിൽ അന്തരിച്ചു. തൃശൂര്‍ കൊരട്ടി വാലുങ്ങാമുറി ചുരയ്ക്കല്‍ മത്തായി ഷാജുവിന്റെ മകന്‍ റോണ്‍ ആണ് അന്തരിച്ചത്.

സാല്‍മിയയിലായിരുന്നു താമസം. മാതാവ്: സിനി ഷാജു. സഹോദരി: റേബല്‍. പ്ലസ് ടു വരെ ഐസിഎസ്‌കെ സാല്‍മിയ ബ്രാഞ്ചിലായിരുന്നു റോൺ പഠിച്ചത്.

റസിഡൻസി വീസ പുതുക്കാനായി കുവൈത്തിലെത്തിയ റോൺ കഴിഞ്ഞ 26നാണ് നാട്ടിലേക്ക് തിരികെ മടങ്ങിയത്. അതേ ദിവസം തന്നെയാണ് വാഹനാപകടമുണ്ടായത്. എറണാകുളത്തെ കോളജിൽ നിന്ന് തിരികെ മടങ്ങുന്ന വഴി കാലടി-എയര്‍പോര്‍ട്ട് റോഡില്‍ വച്ച് റോണ്‍ ഓടിച്ച ബൈക്ക് ഏതിരെ വന്ന കാറില്‍ ഇടിക്കുകയായിരുന്നു.

അപകടത്തില്‍ ഗുരുതര പരുക്കുകളോടെ അങ്കമാലി ലിറ്റില്‍ ഫ്‌ളവര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. സംസ്‌കാരം 31-ന് രാവിലെ പത്തരയ്ക്ക് തൃശൂര്‍ തിരുമുടിക്കുന്ന് ലിറ്റില്‍ ഫ്‌ളവര്‍ പള്ളി സെമിത്തേരിയില്‍ നടക്കും.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/280149/expatriate-malayali-passesaway-homeland-died-undergoing-treatment-car-accident)