---
title: "സൗദി-ഒമാൻ അതിർത്തിയിലെ വാഹനാപകടം; മരിച്ച കുട്ടികളടക്കമുള്ള മൂന്ന് മലയാളികളുടെ സംസ്കാരം നാളെ നടക്കും"
english_title: "#Car #accident #Saudi #Oman #border #Funeral #three #Malayalis #including #children #tomorrow"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/280563/car-accident-saudi-oman-border-funeral-three-malayalis-including-children-tomorrow"
published_at: "2025-04-01T17:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67ebd4a5441d4_fghfhtr.jpg"
keywords: []
---

# സൗദി-ഒമാൻ അതിർത്തിയിലെ വാഹനാപകടം; മരിച്ച കുട്ടികളടക്കമുള്ള മൂന്ന് മലയാളികളുടെ സംസ്കാരം നാളെ നടക്കും

> **Lead Summary:** **റിയാദ്: [** ഒമാനിൽ നിന്ന് ഉംറ തീർത്ഥാടനത്തിനെത്തി വാഹനാപകടത്തിൽ മരിച്ച കുട്ടികളടക്കമുള്ള മൂന്ന് മലയാളികളുടെ മൃതദേഹം നാളെ സംസ്കരിക്കും. അൽ ഹസയിലാണ് കബറടക്കം നടക്കുക.

## Article Content

**റിയാദ്: [** ഒമാനിൽ നിന്ന് ഉംറ തീർത്ഥാടനത്തിനെത്തി വാഹനാപകടത്തിൽ മരിച്ച കുട്ടികളടക്കമുള്ള മൂന്ന് മലയാളികളുടെ മൃതദേഹം നാളെ സംസ്കരിക്കും. അൽ ഹസയിലാണ് കബറടക്കം നടക്കുക.

രിസാല സ്​റ്റഡി സര്‍ക്കിള്‍ (അര്‍.എസ്.സി) ഒമാന്‍ നാഷനല്‍ സെക്രട്ടറിമാരായ കോഴിക്കോട്​ കാപ്പാട്​ സ്വദേശി ശിഹാബ് കാപ്പാട്, കണ്ണൂർ മമ്പറം സ്വദേശി മിസ്അബ് കൂത്തുപറമ്പ് എന്നിവരും​ കുടുംബാംഗങ്ങ​ളുമാണ്​ ഒമാൻ-സൗദി അതിർത്തിയായ ബത്​ഹയില്‍ ഞായറാഴ്ച രാവിലെ അപകടത്തില്‍ പെട്ടത്.

ശിഹാബി​ന്‍റെ ഭാര്യ സഹ്​ല (30), മകള്‍ ആലിയ (7), മിസ്അബി​ന്‍റെ മകന്‍ ദഖ്​വാന്‍ (6) എന്നിവരാണ് മരിച്ചത്. കുട്ടികൾ അപകടസ്ഥലത്തും സഹ്​ല ആശുപത്രിയിലുമാണ് മരിച്ചത്.

സഹലയുടെ മൃതദേഹം സൗദി കിഴക്കൻ പ്രവിശ്യയിലെ ഹുഫൂഫ് കിങ്​ ഫഹദ് ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. അപകടം നടന്ന സ്ഥലത്തുള്ള ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന കുട്ടികളുടെ മൃതദേഹം നാളെ ഉച്ചയോടെ അൽ ഹസയിൽ എത്തിച്ച് കബറടക്കും.

മിസ്അബിന്‍റെ ഭാര്യ ഹഫീനയും മറ്റു മക്കളും ഹുഫൂഫ് കിങ്​ ഫഹദ് ആശുപത്രിയിൽ ചികിത്സയിലാണ്.

മിസ്​അബും ശിഹാബും നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. വെള്ളിയാഴ്​ച വൈകീട്ട്​ നോമ്പ്​ തുറന്നശേഷം മസ്​ക്കറ്റിൽനിന്ന്​ പുറപ്പെട്ട കുടുംബങ്ങൾ വഴിമധ്യേ ഇബ്രി എന്ന സ്ഥലത്ത്​ തങ്ങി വിശ്രമിച്ചു.

ശനിയാഴ്​ച വൈകീട്ട്​ നോമ്പ്​ തുറന്നശേഷം സൗദിയിലേക്ക്​ യാത്ര തുടർന്നു. ബത്​ഹ അതിർത്തിയിലെത്തിയ ഞായറാഴ്​ച രാവിലെ 8.30ഓടെയാണ് അപകടമുണ്ടാവുന്നത്​.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/280563/car-accident-saudi-oman-border-funeral-three-malayalis-including-children-tomorrow)