റിയാദ്: (gcc.truevisionnews.com) വഴിയാത്രക്കാരോട് പിടിച്ചുപറിയും വീടുകൾ കൊള്ളയടിക്കലും തൊഴിലാക്കിയ 21 പേരെ റിയാദ് പൊലീസ് അറസ്റ്റ് ചെയ്തു.
സുരക്ഷാ ഉദ്യോഗസ്ഥരാണെന്ന വ്യാജേന ആൾമാറാട്ടം നടത്തിയും ഔദ്യോഗിക സുരക്ഷാ ഉപകരണങ്ങൾ ഘടിപ്പിച്ച വാഹനങ്ങൾ ഉപയോഗിച്ചും വഴിയാത്രക്കാരെയും വീടുകൾ കയറിയും കൊള്ളയടി നടത്തിവന്ന സംഘമാണ് പൊലീസ് കുറ്റാന്വേഷണ വിഭാഗം പിന്തുടർന്ന് പിടികൂടിയത്.
ഇവരിൽ 18 പേർ യമൻ പൗരന്മാരും മൂന്ന് പേർ സൗദി പൗരന്മാരുമാണ്. എല്ലാ കുറ്റകൃത്യങ്ങളും ആൾമാറാട്ടം നടത്തി സുരക്ഷാ ഉപകരണങ്ങൾ ഘടിപ്പിച്ച വാഹനങ്ങൾ ഉപയോഗിച്ചാണ് നടത്തിയതെന്ന് കണ്ടെത്തിയിട്ടുണ്ട്.
പ്രതികൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുകയും പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്യുകയും ചെയ്തു.
#people #arrested #Riyadh #extortingmoney #pretending #securityofficers