റിയാദ്: (gcc.truevisionnews.com) ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് റിയാദിലെ ശുമൈസി ആശുപത്രിയിൽ ചികിത്സയിലായിരുന്ന മലപ്പുറം വണ്ടൂർ തിരുവാലി സ്വദേശി കുന്നത്തൊടിക്ക വീട്ടിൽ മുനീർ (52) നിര്യാതനായി. നടപടിക്രമങ്ങൾ പൂർത്തീകരിച്ച് മൃതദേഹം റിയാദിൽ ഖബറടക്കും.
പിതാവ്: പരേതനായ കുഞ്ഞിമുഹമ്മദ്. മാതാവ്: നബീസ. ഭാര്യ: ഷാഹിന. മക്കൾ: ജിൻഷാദ്, മുർഷദ് (റിയാദ്). മരണാനന്തര നടപടിക്രമങ്ങൾ കെ.എം.സി.സി മലപ്പുറം ജില്ല വെൽഫെയർ വിങ് ചെയർമാൻ റഫീഖ് ചെറുമുക്ക്, ജനറൽ കൺവീനർ റിയാസ് ചിങ്ങത്ത്, സി.വി. ഇസ്മാഈൽ പടിക്കൽ, ഉമർ അമാനത്ത് എന്നിവരുടെ നേതൃത്വത്തിൽ പൂർത്തീകരിക്കുന്നു.
#Expatriate #Malayali #passes #away #Riyadh