കുവൈത്ത് സിറ്റി: (gcc.truevisionnews.com) കാസർകോട് സ്വദേശി ഹൃദയാഘാതം മൂലം കുവൈത്തിൽ അന്തരിച്ചു. കൈക്കോട്ട്കടവ് സ്വദേശി കെപി അബ്ദുൽ ഖാദർ (60) ആണ് മരണപ്പെട്ടത്.
കുവൈത്തിലെ ഖൈറാനിൽ ഹോട്ടൽ ജീവനക്കാരനായിരുന്നു. കുവൈത്ത് കെഎംസിസി തൃക്കരിപ്പൂർ മണ്ഡലം അംഗമാണ്.
മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നത്തിനുള്ള നടപടിക്രമങ്ങൾ കെഎംസിസി ഹെൽപ് ഡെസ്കിന്റെ നേതൃത്വത്തിൽ പുരോഗമിക്കുന്നു.
#Heartattack #Expatriate #Malayali #passesaway #Kuwait