Apr 7, 2025 08:15 PM

കുവൈത്ത്‌സിറ്റി: (gcc.truevisionnews.com) സര്‍ക്കാര്‍ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ ഉപയോഗിക്കാത്ത അവധി ദിവസങ്ങള്‍ക്ക് പകരം പണം നല്‍കിയിരുന്ന തീരുമാനം റദ്ദാക്കി അമീരി ദിവാന്‍. സിവില്‍ സര്‍വീസ് സിസ്റ്റത്തില്‍ കാതലായ മാറ്റം വരുത്തുന്നതാണ് അമീര്‍ ഇന്ന് ഒപ്പ് വച്ച നമ്പര്‍ 63/2025 ഉത്തരവ്.

1979 ഏപ്രില്‍ നാലിന് സിവില്‍ സര്‍വീസ് പുറപ്പെടുവിച്ച ഉത്തരവിലെ നാല്പത്തിയൊന്നാം വകുപ്പിലെ ആര്‍ട്ടിക്കിള്‍ മൂന്നാണ് റദ്ദാക്കിയത്. കുവൈത്ത് ഭരണഘടന,2024 മെയ് 10-ലെ അമീരി ഉത്തരവ്,1979 സിവില്‍ സര്‍വീസ് നിയമത്തിലെ 15-ാം നമ്പറും അനുബന്ധ ഭേദഗതികള്‍ തുടങ്ങിയവയുടെ അടിസ്ഥാനത്തിലാണ് അമീരി ഉത്തരവ്.

പ്രസ്തുത ഉത്തരവ് ഗസറ്റില്‍ പ്രസിദ്ധീകരിച്ച് നടപ്പാക്കാന്‍ സര്‍ക്കാരിനെ ചുമതലപ്പെടുത്തിയിട്ടുണ്ടന്ന് ഔദ്യോഗിക വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട്ചെയ്തു.

#Kuwait #cancels #payment #unused #vacation #days #government #employees

Next TV

Top Stories










News Roundup