കുവൈത്തിൽ മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം, ഒരാൾ മരിച്ചു

കുവൈത്തിൽ മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം, ഒരാൾ മരിച്ചു
Apr 8, 2025 05:34 PM | By VIPIN P V

കുവൈത്ത് സിറ്റി: (gcc.truevisionnews.com) കുവൈത്തിലെ ജഹ്‌റ എക്‌സ്പ്രസ് വേയിൽ മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാൾ മരിച്ചു. ഒന്നിലേറെ പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

അപകടത്തെക്കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചതിനെത്തുടർന്ന് ട്രാഫിക് പട്രോളിംഗ് സംഘവും ആംബുലൻസുകളും ഉൾപ്പെടെയുള്ള എമർജൻസി രക്ഷാപ്രവർത്തകർ സ്ഥലത്തേക്ക് എത്തി.

സംഭവസ്ഥലത്ത് വെച്ച് തന്നെ ഒരാൾ മരിച്ചതായി സ്ഥിരീകരിച്ചു. പരിക്കേറ്റവരെ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി. അപകടത്തിൻ്റെ കാരണം കണ്ടെത്താൻ അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

മറ്റൊരു സംഭവത്തിൽ, കിംഗ് ഫഹദ് റോഡിൽ ഒരു കാറും ക്രെയിനും കൂട്ടിയിടിച്ച് ക്രെയിൻ ഡ്രൈവർക്ക് പരിക്കേറ്റു. അപകടം പ്രദേശത്ത് ഗതാഗത തടസ്സത്തിന് കാരണമാവുകയും ചെയ്തു. ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ ഉടൻ തന്നെ ഇടപെട്ട് ക്രെയിൻ നീക്കം ചെയ്യുകയും റോഡ് ഗതാഗതയോഗ്യമാക്കുകയും ചെയ്തു.

പരിക്കേറ്റ ഡ്രൈവറെ വൈദ്യസഹായത്തിനായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ട് അപകടങ്ങളെക്കുറിച്ചുമുള്ള അന്വേഷണം പുരോഗമിക്കുകയാണ്.

#Three #vehicles #collide #Kuwait #one #dead

Next TV

Related Stories
ബാ​ഗിനുള്ളിൽ രഹസ്യ അറ, പരിശോധനയിൽ ദുർമന്ത്രവാദത്തിനുള്ള വസ്തുക്കൾ, സ്ത്രീയെ പിടികൂടി  കുവൈത്ത് കസ്റ്റംസ്

Apr 16, 2025 05:03 PM

ബാ​ഗിനുള്ളിൽ രഹസ്യ അറ, പരിശോധനയിൽ ദുർമന്ത്രവാദത്തിനുള്ള വസ്തുക്കൾ, സ്ത്രീയെ പിടികൂടി കുവൈത്ത് കസ്റ്റംസ്

കസ്റ്റംസ് അധികൃതരാണ് സ്ത്രീയെ പിടികൂടിയത്. ഇവർ ഇറാഖിൽ നിന്നുള്ള അറബ് വംശജയാണെന്ന് അധികൃതർ...

Read More >>
സ്വർണത്തിന് 'തീ' വില; യുഎഇയിൽ വീണ്ടും പുതിയ റെക്കോർഡ്

Apr 16, 2025 03:50 PM

സ്വർണത്തിന് 'തീ' വില; യുഎഇയിൽ വീണ്ടും പുതിയ റെക്കോർഡ്

ആഴ്ചയുടെ തുടക്കത്തിൽ ഇത് 389 ദിർഹമായിരുന്നു. അതുപോലെ, ഇന്ന് 22, 21, 18 കാരറ്റ് സ്വർണം ഗ്രാമിന് യഥാക്രമം 366.5, 351.5, 301.25 ദിർഹവുമായി...

Read More >>
ട്രാഫിക് നിയമലംഘനങ്ങളിൽ ഇളവുകൾ നൽകി കുവൈത്ത്

Apr 16, 2025 03:44 PM

ട്രാഫിക് നിയമലംഘനങ്ങളിൽ ഇളവുകൾ നൽകി കുവൈത്ത്

നിയമലംഘകർ പിഴകളും ഫീസുകളും അടച്ചാൽ പിടിച്ചെടുത്ത വാഹനങ്ങൾ ഉടൻ വിട്ടുകിട്ടും....

Read More >>
കണ്ണൂർ കൂത്തുപറമ്പ് സ്വദേശി ഖത്തറിൽ മരിച്ചു

Apr 16, 2025 03:38 PM

കണ്ണൂർ കൂത്തുപറമ്പ് സ്വദേശി ഖത്തറിൽ മരിച്ചു

നടപടികൾ പൂർത്തിയാക്കിയ ശേഷം ഇന്ന് രാത്രിയോടെ നാട്ടിലേക്ക്‌...

Read More >>
ബഹ്റൈനിൽ ശക്തമായ പൊടിക്കാറ്റ്, ജാഗ്രതാ നിർദ്ദേശവുമായി കാലാവസ്ഥ വിഭാഗം

Apr 16, 2025 02:55 PM

ബഹ്റൈനിൽ ശക്തമായ പൊടിക്കാറ്റ്, ജാഗ്രതാ നിർദ്ദേശവുമായി കാലാവസ്ഥ വിഭാഗം

പ​ര​മാ​വ​ധി താ​പ​നി​ല 31 ഡി​ഗ്രി സെ​ൽ​ഷ്യ​സും കു​റ​ഞ്ഞ താ​പ​നി​ല 24 ഡി​ഗ്രി...

Read More >>
സൗദിയിൽ കാറും മിനി ട്രക്കും കൂട്ടിയിടിച്ച്‌ അപകടം, കോഴിക്കോട് സ്വദേശി യുവാവിന് ദാരുണാന്ത്യം

Apr 16, 2025 12:07 PM

സൗദിയിൽ കാറും മിനി ട്രക്കും കൂട്ടിയിടിച്ച്‌ അപകടം, കോഴിക്കോട് സ്വദേശി യുവാവിന് ദാരുണാന്ത്യം

മൃതദേഹം അൽഗാത്ത് ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിരിക്കുന്നു....

Read More >>
Top Stories