---
title: "കണ്ണൂർ സ്വദേശി ദുബൈയിൽ മരിച്ചു "
english_title: "#kannur #native #passes #away #dubai"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/283597/kannur-native-passes-away-dubai"
published_at: "2025-04-15T20:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67fe714f3315b_1.jpg"
keywords: []
---

# കണ്ണൂർ സ്വദേശി ദുബൈയിൽ മരിച്ചു 

> **Lead Summary:** **അബൂദബി: **കണ്ണൂർ സിറ്റി നീർച്ചാൽ പാലത്തിന് സമീപം സി.എച്ച് ഹൗസിൽ താമസിക്കുന്ന സി.എച്ച്​ അഫ്സൽ ദുബൈയിൽ ഹൃദയാഘാതം മൂലം മരിച്ചു. ദുബൈ കറാമ സിറ്റി മക്കാനിയിലെ ഷെഫ് ആയിരുന്നു. അബൂദബി-കണ്ണൂർ മണ്ഡലം കെ.എം.സി.സി ജനറൽ സെക്രട്ടറി മഷ്ഹൂദ് നീർച്ചാലിന്‍റെ ജ്യേഷ്ഠ സഹോദരനാണ്.

## Article Content

**അബൂദബി: **കണ്ണൂർ സിറ്റി നീർച്ചാൽ പാലത്തിന് സമീപം സി.എച്ച് ഹൗസിൽ താമസിക്കുന്ന സി.എച്ച്​ അഫ്സൽ ദുബൈയിൽ ഹൃദയാഘാതം മൂലം മരിച്ചു. ദുബൈ കറാമ സിറ്റി മക്കാനിയിലെ ഷെഫ് ആയിരുന്നു. അബൂദബി-കണ്ണൂർ മണ്ഡലം കെ.എം.സി.സി ജനറൽ സെക്രട്ടറി മഷ്ഹൂദ് നീർച്ചാലിന്‍റെ ജ്യേഷ്ഠ സഹോദരനാണ്.

മാതാപിതാക്കൾ: ഹംസ, സുബൈദ. ഭാര്യ: ആമിന. മക്കൾ: ആദില, മാസിയ, ഹഫ്സ. മറ്റു സഹോദരങ്ങൾ: സാജിദ്, നജീബ്, ഫർസാന. വർഷങ്ങളായി യു.എ.ഇയിൽ ജോലി ചെയ്യുന്ന അഫ്സൽ ‘നീർച്ചാലിയൻസ് യു.എ.ഇ’ കൂട്ടായ്മ അംഗമായിരുന്നു. മൃതദേഹം നാട്ടിലേക്കു കൊണ്ട് പോകാനുള്ള നടപടികൾ പുരോഗമിക്കുന്നു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/283597/kannur-native-passes-away-dubai)