ബ​ഹ്റൈ​ൻ മ​ല​യാ​ളി​ക​ൾ​ക്ക് അ​ഭി​മാ​ന​മാ​യി നി​കേ​ത വി​നോ​ദ്

ബ​ഹ്റൈ​ൻ മ​ല​യാ​ളി​ക​ൾ​ക്ക് അ​ഭി​മാ​ന​മാ​യി നി​കേ​ത വി​നോ​ദ്
Apr 23, 2025 03:24 PM | By VIPIN P V

മ​നാ​മ: (gcc.truevisionnews.com) ബ​ഹ്റൈ​ൻ മ​ല​യാ​ളി​ക​ൾ​ക്ക് അ​ഭി​മാ​ന​മാ​യി കേ​ര​ള വ​നി​ത ക്രി​ക്ക​റ്റ് ഓ​ൾ റൗ​ണ്ട​ർ നി​കേ​ത വി​നോ​ദ്. ക​ഴി​ഞ്ഞ നാ​ലു വ​ർ​ഷ​മാ​യി കേ​ര​ള ടീ​മി​ന്‍റെ തി​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്‌​സ​നാ​യ തൃ​ശൂ​ർ സ്വ​ദേ​ശി​നി നി​കേ​ത വി​നോ​ദ് 18 വ​ർ​ഷ​മാ​യി ബ​ഹ്റൈ​ൻ പ്ര​വാ​സി​യാ​ണ്.

ബ​ഹ്റൈ​നി​ലെ ക​ലാ സാം​സ്കാ​രി​ക രം​ഗ​ത്ത് അ​വ​താ​രി​ക​യാ​യും നി​കേ​ത ശ്ര​ദ്ധേ​യ​യാ​യി. കാ​ലി​ക്ക​റ്റ് യൂ​നി​വേ​ഴ്‌​സി​റ്റി വ​നി​ത ക്രി​ക്ക​റ്റ് ടീം ​ക്യാ​പ്റ്റ​നാ​യും കേ​ര​ള വ​നി​ത ക്രി​ക്ക​റ്റ് ടീം ​അം​ഗ​മാ​യും തി​ള​ങ്ങി​യ നി​കേ​ത സ്കൂ​ൾ പ​ഠ​ന​കാ​ല​ത്ത് മി​ക​ച്ച അ​ത് ല​റ്റ് ആ​യി​രു​ന്നു.

തൃ​ശൂ​ർ ഹ​രി​ശ്രീ വി​ദ്യാ​നി​ധി സ്കൂ​ളി​ൽ ഒ​മ്പ​താം ക്ലാ​സി​ൽ പ​ഠി​ക്കു​മ്പോ​ൾ തൃ​ശൂ​ർ വ​നി​ത ക്രി​ക്ക​റ്റ് ടീം ​സെ​ല​ക്ഷ​നി​ൽ പ​ങ്കെ​ടു​ത്തു. പ്രീ​ഡി​ഗ്രി​ക്ക് സ്പോ​ർ​ട്ട്സ് ക്വോ​ട്ട​യി​ൽ തൃ​ശൂ​ർ വി​മ​ല കോ​ള​ജി​ൽ അ​ഡ്മി​ഷ​ൻ കി​ട്ടി​യ​തോ​ടെ​യാ​ണ് ക്രി​ക്ക​റ്റി​ൽ സ​ജീ​വ​മാ​യ​ത്.

പ്രീ​ഡി​ഗ്രി, ഡി​ഗ്രി പ​ഠ​ന കാ​ല​യ​ള​വി​ൽ അ​ഞ്ച് വ​ർ​ഷം കോ​ള​ജി​ലെ വ​നി​ത ക്രി​ക്ക​റ്റ് ടീ​മി​ലെ പ്ര​ധാ​നി​യാ​യി. സ​ബ് ജൂ​നി​യ​ർ സം​സ്ഥാ​ന ടീ​മി​ൽ ക്യാ​പ്റ്റ​നാ​യി​രു​ന്ന നി​കേ​ത അ​ന്ത​ർ സ​ർ​വ​ക​ലാ​ശാ​ല ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ കാ​ലി​ക്ക​റ്റ് യൂ​നി​വേ​ഴ്സി​റ്റി ടീം ​ക്യാ​പ്റ്റ​നു​മാ​യി.

2007ൽ ​ബ​ഹ്റൈ​നി​ൽ എ​ൻ​ജി​നീ​യ​റാ​യി ജോ​ലി ചെ​യ്യു​ന്ന പാ​ല​ക്കാ​ട് ക​ഞ്ചി​ക്കോ​ട് സ്വ​ദേ​ശി​യാ​യ വി​നോ​ദ് അ​ളി​യ​ത്തി​നെ വി​വാ​ഹം ചെ​യ്ത ശേ​ഷം ബ​ഹ്റൈ​നി​ലെ​ത്തി. ഗാ​യ​ക​ൻ​കൂ​ടി​യാ​യ വി​നോ​ദി​നൊ​പ്പം ബ​ഹ്റൈ​നി​ലെ ക​ലാ സാം​സ്കാ​രി​ക വേ​ദി​ക​ളി​ൽ അ​വ​താ​രി​ക​യാ​യി നി​കേ​ത​യും നി​റ​ഞ്ഞു​നി​ന്നു.

ബ​ഹ്റൈ​ൻ കേ​ര​ളീ​യ സ​മാ​ജം, ഇ​ന്ത്യ​ൻ ക്ല​ബ്, വി​വി​ധ അ​സോ​സി​യേ​ഷ​നു​ക​ൾ എ​ന്നി​വ ന​ട​ത്തു​ന്ന പ​രി​പാ​ടി​ക​ളി​ൽ അ​വ​താ​ര​ക​യാ​യി​രു​ന്നു. പ​ത്മ​ഭൂ​ഷ​ൻ ഹ​രി​ഹ​ര​ൻ, ഉ​ഷ ഉ​തു​പ്പ്, ല​ക്ഷ്മി ഗോ​പാ​ല​സ്വാ​മി, വി​നീ​ത്, മ​ധു ബാ​ല​കൃ​ഷ്ണ​ൻ, സി​താ​ര, ന​രേ​ഷ് അ​യ്യ​ർ, ഗാ​യ​ത്രി തു​ട​ങ്ങി നി​ര​വ​ധി പേ​രു​ടെ സ്റ്റേ​ജ് ഷോ​ക​ളി​ൽ നി​കേ​ത അ​വ​താ​ര​ക​യാ​യി.

ബ​ഹ്റൈ​ൻ കേ​ര​ളീ​യ സ​മാ​ജം ന​ട​ത്തി​യ അം​ഗ​ന​ശ്രീ 2019 മ​ത്സ​ര​ത്തി​ൽ ടൈ​റ്റി​ൽ വി​ന്ന​റാ​യ​ത് നി​കേ​ത​യാ​ണ്. കോ​വി​ഡ് മ​ഹാ​മാ​രി​യു​ടെ സ​മ​യ​ത്ത് 2021ൽ ​നാ​ട്ടി​ലേ​ക്ക് പോ​യ നി​കേ​ത വീ​ണ്ടും വ​നി​ത ക്രി​ക്ക​റ്റ് രം​ഗ​ത്ത് സ​ജീ​വ​മാ​യി.

കേ​ര​ള ക്രി​ക്ക​റ്റ് അ​സോ​സി​യേ​ഷ​നി​ൽ അ​പേ​ക്ഷി​ച്ച് സീ​നി​യ​ർ ടീ​മി​ന്‍റെ നി​രീ​ക്ഷ​ക​യാ​യി. പി​ന്നീ​ടാ​ണ് കേ​ര​ള വ​നി​ത ക്രി​ക്ക​റ്റി​ന്‍റെ സെ​ല​ക്ഷ​ൻ ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൻ ആ​യ​ത്.


ഇ​ന്ത്യ​ൻ വ​നി​ത ക്രി​ക്ക​റ്റ് ടീ​മി​ലെ അം​ഗ​ങ്ങ​ളാ​യ മി​ന്നു​മ​ണി, സ​ജ​ന സ​ജീ​വ​ൻ, ആ​ഷ ശോ​ഭ​ന, ന​ജ് ല, ​ജോ​ഷി​ത എ​ന്നി​വ​ര​ട​ക്ക​മു​ള്ള പ്ര​തി​ഭ​ക​ളാ​യ താ​ര​ങ്ങ​ളു​ടെ നേ​ട്ട​വും വ​ലി​യ സ​ന്തോ​ഷം ന​ൽ​കു​ന്നു​ണ്ടെ​ന്നും നി​കേ​ത പ​റ​ഞ്ഞു. തൃ​ശൂ​ർ കോ​ല​ഴി ചി​ന്മ​യ വി​ദ്യാ​ല​യ​ത്തി​ലെ പ്ല​സ് ടു ​വി​ദ്യാ​ർ​ഥി​നി ന​മ്ര​ത​യും ഒ​മ്പ​താം ക്ലാ​സി​ൽ പ​ഠി​ക്കു​ന്ന നി​വേ​ദ്യ​യും മ​ക്ക​ളാ​ണ്.

#NikethaVinod #source #pride #BahrainiMalayali

Next TV

Related Stories
ഏറെ നാളത്തെ അന്വേഷണം, 'ആദ്യം കരുതിയത് തട്ടിപ്പെന്ന്, പിന്നീട് മലയാളിയെ തേടിയെത്തിയത് ഭാഗ്യവർത്ത'

May 5, 2025 10:53 PM

ഏറെ നാളത്തെ അന്വേഷണം, 'ആദ്യം കരുതിയത് തട്ടിപ്പെന്ന്, പിന്നീട് മലയാളിയെ തേടിയെത്തിയത് ഭാഗ്യവർത്ത'

അബുദാബി ബിഗ് ടിക്കറ്റിൽ 57 കോടി രൂപ സമ്മാനം നേടിയത് സൗദി പ്രവാസിയായ തിരുവനന്തപുരം സ്വദേശി...

Read More >>
കൂടുതൽ സീറ്റുമായി സൗദിയ, പൊതുഗതാഗതവും സജ്ജം; ഹജ് ഒരുക്കങ്ങൾ പൂർത്തിയാക്കി സൗദി

May 5, 2025 09:20 PM

കൂടുതൽ സീറ്റുമായി സൗദിയ, പൊതുഗതാഗതവും സജ്ജം; ഹജ് ഒരുക്കങ്ങൾ പൂർത്തിയാക്കി സൗദി

ഹജ്ജ് തീർത്ഥാടനത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കി സൗദി...

Read More >>
തിയറ്ററിൽ കളഞ്ഞുകിട്ടിയ പണം ഉടമയ്ക്ക് തിരികെ നൽകി; എട്ടുവയസ്സുകാരിയെ ആദരിച്ച് ദുബായ് പൊലീസ്

May 5, 2025 05:12 PM

തിയറ്ററിൽ കളഞ്ഞുകിട്ടിയ പണം ഉടമയ്ക്ക് തിരികെ നൽകി; എട്ടുവയസ്സുകാരിയെ ആദരിച്ച് ദുബായ് പൊലീസ്

തിയറ്ററിൽ കളഞ്ഞുകിട്ടിയ നാല് ലക്ഷം രൂപ തിരിച്ചുനൽകിയ എട്ടുവയസ്സുകാരിയെ ആദരിച്ച് ദുബായ്...

Read More >>
Top Stories