ഓട്ടിസമുള്ള പെൺകുട്ടിയെ കൊലപ്പെടുത്തി മുത്തശ്ശി; നടപടിയുമായി ദുബായ് പൊലീസ്

ഓട്ടിസമുള്ള പെൺകുട്ടിയെ കൊലപ്പെടുത്തി മുത്തശ്ശി; നടപടിയുമായി ദുബായ് പൊലീസ്
Apr 24, 2025 10:11 PM | By VIPIN P V

ദുബായ്: (gcc.truevisionnews.com) ഓട്ടിസം ബാധിച്ച 8 വയസുകാരിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ മുത്തശ്ശി വിചാരണ നേരിടണം. കേസില്‍ ദുബായ് പബ്ലിക് പ്രോസിക്യൂഷന്‍ ആണ് അന്വേഷണം നടത്തുന്നത്.

കഴിഞ്ഞ ദിവസമാണ് അഫ്ഗാന്‍ സ്വദേശിയ പെണ്‍കുട്ടിയെ കഴിഞ്ഞ ദിവസമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പെണ്‍കുട്ടിയെ വസ്ത്രം മാറാന്‍ സഹായിച്ചതിന് തൊട്ടുപിന്നാലെ മുത്തശ്ശി കുട്ടിയുടെ വസ്ത്രം ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതായി ദുബായ് പൊലീസ് പറഞ്ഞു.

സംഭവം നടക്കുമ്പോള്‍ താന്‍ വീടിന് പുറത്തായിരുന്നെന്നെന്ന് പെണ്‍കുട്ടിയുടെ പിതാവ് പൊലീസിന് മൊഴി നല്‍കി. വീട്ടിലെത്തിയപ്പോള്‍ മകള്‍ അനങ്ങാതെ കിടക്കുന്നതാണ് കണ്ടതെന്നും ഉടന്‍ ആംബുലന്‍സ് വിളിച്ചെങ്കിലും പെണ്‍കുട്ടി മരിച്ചതായി പാരാമെഡിക്കല്‍ പ്രൊഫഷണലുകള്‍ സ്ഥിരീകരിച്ചതായും പെണ്‍കുട്ടിയുടെ പിതാവ് മൊഴി നല്‍കിയിരുന്നു.

കഴുത്തില്‍ ശ്വാസം മുട്ടിച്ചതിന്റെ വ്യക്തമായ പാടുകള്‍ കണ്ടതോടെയാണ് പൊലീസില്‍ വിവരമറിയിച്ചത്. കുട്ടിയെ അവസാനമായി ജീവനോടെ കണ്ടത് കുട്ടിയുടെ മുത്തശ്ശിയായിരുന്നു. തുടര്‍ന്നുള്ള ചോദ്യം ചെയ്യലിലാണ് പ്രതി കുറ്റം സമ്മതിച്ചത്.

വിസിറ്റ് വിസയിലാണ് മരിച്ച കുഞ്ഞിന്റെ പിതാവ് തന്റെ മാതാപിതാക്കളെ ദുബായിലേക്ക് കൊണ്ടുവന്നത്. കുട്ടിയുടെ പരിപാലനത്തെച്ചൊല്ലി മുത്തശ്ശി തര്‍ക്കമുയര്‍ത്തിയിരുന്നു.

ദുബായ് പൊലീസ് പട്രോളിംഗ് സംഘവും, ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഉദ്യോഗസ്ഥരും, ഫോറന്‍സിക് വിദഗ്ധരും നടത്തിയ അന്വേഷണത്തിലും ചോദ്യം ചെയ്യലിനും ശേഷം പെണ്‍കുട്ടിയെ ജീവനോടെ കണ്ട അവസാനത്തെ വ്യക്തി എന്‍കെഎസ് എന്നറിയപ്പെടുന്ന മുത്തശ്ശിയാണെന്ന് അധികൃതര്‍ കണ്ടെത്തുകയായിരുന്നു.

മകനെയും മരുമകളെയും പരിചരണത്തിന്റെ ഭാരത്തില്‍ നിന്ന് മോചിപ്പിക്കാനാണ് താന്‍ ഈ കൃത്യം ചെയ്തതെന്ന് അവര്‍ പൊലീസിനോട് പറഞ്ഞു. നേരത്തെ കുഞ്ഞിനെ ചികിത്സക്കായി ഇന്ത്യയിലേക്ക് കൊണ്ടുപോകാന്‍ കുടുംബം തീരുമാനിച്ചിരുന്നു.

അന്വേഷണം തുടരുകയാണ്, പ്രതിയെ കൂടുതല്‍ നിയമനടപടികള്‍ക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറി.

#Grandmother #kills #autistic #girl #Dubai #police #takeaction

Next TV

Related Stories
കോഴിക്കോട് കക്കട്ടിൽ സ്വദേശി ഖത്തറിൽ മരിച്ചു

Apr 25, 2025 07:56 AM

കോഴിക്കോട് കക്കട്ടിൽ സ്വദേശി ഖത്തറിൽ മരിച്ചു

നടപടി ക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മയ്യിത്ത് നാട്ടിലേക്ക്‌ കൊണ്ട് പോകുമെന്ന് കെ.എം.സി.സി ഖത്തർ അൽ ഇഹ്‌സാൻ മയ്യിത്ത് പരിപാലന കമ്മിറ്റി ഭാരവാഹികൾ...

Read More >>
കുവൈത്തിൽ വാഹനാപകടം; മലയാളി ഉൾപ്പെടെ രണ്ടു പേർ മരിച്ചു

Apr 25, 2025 07:44 AM

കുവൈത്തിൽ വാഹനാപകടം; മലയാളി ഉൾപ്പെടെ രണ്ടു പേർ മരിച്ചു

രണ്ടു പേരെ പരുക്കുകളോടെ ജഹ്‌റ, സബാ ആശുപത്രികളിൽ...

Read More >>
പുതിയ ഗതാഗത നിയമംപ്രാബല്യത്തിൽ; കുവൈത്തിൽ ആദ്യ ദിനം നിയമലംഘനങ്ങളിൽ 71% കുറവ്

Apr 24, 2025 10:21 PM

പുതിയ ഗതാഗത നിയമംപ്രാബല്യത്തിൽ; കുവൈത്തിൽ ആദ്യ ദിനം നിയമലംഘനങ്ങളിൽ 71% കുറവ്

പുതിയ നിയമം അനുസരിച്ച് കടുത്ത ലംഘനങ്ങൾക്ക് കനത്ത പിഴയും ജയിൽവാസവും ഉണ്ടാകും....

Read More >>
മലയാളി യുവാവിനെ അബുദാബിയിലെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി

Apr 24, 2025 08:47 PM

മലയാളി യുവാവിനെ അബുദാബിയിലെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി

അബുദാബിയിൽ ബ്ലുഫിൻ മറൈൻ സർവീസ് കമ്പനി പാർട്ണർ...

Read More >>
പ​ഹ​ൽ​ഗാ​മി​ലെ ഭീ​ക​രാ​ക്ര​മ​ണം; ഐ.​വൈ.​സി ഇ​ന്റ​ർ​നാ​ഷ​ന​ൽ ബ​ഹ്‌​റൈ​ൻ അ​പ​ല​പി​ച്ചു

Apr 24, 2025 08:43 PM

പ​ഹ​ൽ​ഗാ​മി​ലെ ഭീ​ക​രാ​ക്ര​മ​ണം; ഐ.​വൈ.​സി ഇ​ന്റ​ർ​നാ​ഷ​ന​ൽ ബ​ഹ്‌​റൈ​ൻ അ​പ​ല​പി​ച്ചു

നി​ഷ്ക​ള​ങ്ക​രാ​യ വി​നോ​ദ​സ​ഞ്ചാ​രി​ക​ളി​ലേ​ക്കാ​ണ് ഭീ​രു​ക്ക​ളാ​യ ഭീ​ക​ര​ർ നി​റ​യൊ​ഴി​ച്ച​തെ​ന്നും, ഭീ​ക​ര​ത​ക്ക് അ​ഭ​യം ന​ൽ​കു​ന്ന...

Read More >>
റിയാദിൽ വെള്ള ടാങ്കിലേക്ക് വീണ് നാല് വയസ്സുകാരിയായ വിദ്യാർഥിനിക്ക് ദാരുണാന്ത്യം

Apr 24, 2025 08:38 PM

റിയാദിൽ വെള്ള ടാങ്കിലേക്ക് വീണ് നാല് വയസ്സുകാരിയായ വിദ്യാർഥിനിക്ക് ദാരുണാന്ത്യം

മാതാവിന്റെ നിലവിളി കേട്ട് ഓടിയെത്തിയ അബ്ദുൽ റഹ്മാൻ ടാങ്കിലിറങ്ങി കുട്ടിയെ പുറത്തെടുത്തു. കുട്ടിയെ പുറത്തെടുത്ത ഉടൻ തന്നെ അദ്ദേഹം കുഴഞ്ഞുവീണു....

Read More >>
Top Stories










News Roundup