Apr 24, 2025 10:21 PM

കുവൈത്ത് സിറ്റി: (gcc.truevisionnews.com) പുതിയ ഗതാഗത നിയമം പ്രാബല്യത്തിൽ വന്ന ആദ്യ ദിവസം തന്നെ നിയമലംഘനങ്ങളിൽ 71% കുറവ് രേഖപ്പെടുത്തി. ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഗതാഗത വകുപ്പ്, ഓട്ടോമാറ്റിക് മോണിറ്ററിങ് ക്യാമറകൾ കണ്ടെത്തിയ ലംഘനങ്ങളുടെ എണ്ണത്തിലാണ് ഈ ഗണ്യമായ കുറവ് കണ്ടെത്തിയത്.

പ്രധാന ലംഘനങ്ങളിൽ സീറ്റ് ബെൽറ്റ് ധരിക്കാതിരിക്കുക, മൊബൈൽ ഫോൺ ഉപയോഗം, റോഡ് അടയാളങ്ങൾ പാലിക്കാത്തത്, തെറ്റായ ദിശയിലേക്ക് വാഹനമോടിക്കുക എന്നിവ ഉൾപ്പെടുന്നു.

ഗതാഗത രംഗത്ത് അച്ചടക്കം വർധിപ്പിക്കുന്നതിനും റോഡ് സുരക്ഷ മെച്ചപ്പെടുത്തുന്നതിനും ലക്ഷ്യമിട്ട് 1976ലെ ഗതാഗത നിയമത്തിൽ നിരവധി പരിഷ്കാരങ്ങൾ വരുത്തി ഏപ്രിൽ 22നാണ് പുതിയ നിയമം പ്രാബല്യത്തിൽ വന്നത്.

പുതിയ നിയമം അനുസരിച്ച് കടുത്ത ലംഘനങ്ങൾക്ക് കനത്ത പിഴയും ജയിൽവാസവും ഉണ്ടാകും. എല്ലാ ലംഘനങ്ങൾക്കുമുള്ള പിഴത്തുക വർധിപ്പിച്ചിട്ടുണ്ട്. പൊലീസ് തലത്തിൽ ഒത്തുതീർപ്പാക്കാതെ കേസ് കോടതിയിലേക്ക് പോയാൽ ജയിൽവാസവും കൂടുതൽ പിഴയും ഒടുക്കേണ്ടി വരും.

ചില പ്രധാന ലംഘനങ്ങളും പിഴയും താഴെ നൽകുന്നു:

∙ ചുവപ്പ് സിഗ്‌നൽ മറികടന്നാൽ: 150 ദിനാർ

∙ മൊബൈൽ ഫോൺ ഉപയോഗിച്ചാൽ: 75 ദിനാർ

∙ സീറ്റ് ബെൽറ്റ് ധരിച്ചില്ലെങ്കിൽ: 30 ദിനാർ

∙ അശ്രദ്ധമായി വാഹനമോടിച്ച് യാത്രക്കാർക്കോ മറ്റുള്ളവർക്കോ അപകടം ഉണ്ടാക്കുന്ന കേസിൽ: ഒരു വർഷം തടവ് ശിക്ഷ.

∙ ലൈസൻസ് ഇല്ലാതെ, കാലഹരണപ്പെട്ട ലൈസൻസ്, സസ്പെൻഡ് ചെയ്ത ലൈസൻസ് എന്നിവ ഉപയോഗിച്ച് വാഹനമോടിച്ചാൽ: മൂന്ന് മാസം തടവ് ശിക്ഷയും 150 മുതൽ 300 ദിനാർ വരെ പിഴയും.

∙ വാഹനം ഓടിക്കുമ്പോൾ പൊതു ധാർമികത ലംഘിക്കുന്ന തരത്തിലുള്ള പ്രവർത്തനങ്ങൾക്ക്: 150 ദിനാർ പിഴ. കേസ് കോടതിയിലേക്ക് പോയാൽ മൂന്നുമാസം ശിക്ഷ.

∙ അപകടം ഉണ്ടാക്കിയ ശേഷം വാഹനമോടിച്ചയാൾ ഓടി ഒളിച്ചാൽ: മൂന്നുമാസം ശിക്ഷയും 150 ദിനാർ പിഴയും.

∙ കാൽനടയാത്രക്കാരുടെ ഇടവഴികളിൽ വാഹനമോടിക്കുക, അത്തരം സ്ഥലങ്ങളിൽ പാർക്ക് ചെയ്യുകയാണെങ്കിൽ: ഒരു മാസം ശിക്ഷയും 100 ദിനാർ പിഴയും.





#traffic #law #reduction #violations #Kuwait #first #day

Next TV

Top Stories










News Roundup






Entertainment News