അൽഖൂസിൽ വെയർഹൗസിൽ തീപിടിത്തം; വൻ നാശനഷ്ടം

അൽഖൂസിൽ വെയർഹൗസിൽ തീപിടിത്തം; വൻ നാശനഷ്ടം
May 1, 2025 04:16 PM | By Susmitha Surendran

ദുബായ് : (gcc.truevisionnews.com) അൽഖൂസ് വ്യവസായ മേഖല ഒന്നിലെ ഒരു വെയർഹൗസിൽ ഇന്ന് രാവിലെ അഗ്നിബാധയുണ്ടായി. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും വലിയ നാശനഷ്ടം സംഭവിച്ചതായി കണക്കാക്കുന്നു. വിവരമറിഞ്ഞ ഉടൻ സ്ഥലത്തെത്തിയ സിവിൽ ഡിഫൻസ് സേന തീയണച്ചതിനാൽ സമീപത്തെ കെട്ടിടങ്ങളിലേക്ക് തീ പടരുന്നത് ഒഴിവാക്കാനായി.

രാവിലെ 8.24നാണ് തീപ്പിടിത്തമുണ്ടായത്. വിവിധതരം ഉൽപന്നങ്ങൾ സൂക്ഷിച്ചിരുന്ന വെയർഹൗസാണ് പൂർണ്ണമായും കത്തിനശിച്ചത്. സംഭവം റിപ്പോർട്ട് ചെയ്തതിന് ശേഷം ആറ് മിനിറ്റിനുള്ളിൽ തന്നെ സുരക്ഷാ സംഘം സ്ഥലത്തെത്തി. 9.40 ഓടെ തീ പൂർണ്ണമായും നിയന്ത്രണവിധേയമാക്കി. തീപ്പിടിത്തത്തിന്റെ കാരണം പൊലീസ് അന്വേഷിച്ചുവരികയാണ്.

യുഎഇയിൽ ചൂടുകാലത്ത് തീപിടിത്തങ്ങൾ വർധിക്കുന്ന പ്രവണതയുണ്ട്. കഴിഞ്ഞ ആഴ്ചകളിൽ ഷാർജയിലും ഉമ്മുൽഖുവൈനിലും നിരവധി അഗ്നിബാധകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. താമസ കെട്ടിടങ്ങളിലും കമ്പനികളിലും വെയർഹൗസുകളിലും അഗ്നിസുരക്ഷാ സംവിധാനങ്ങൾ ഉറപ്പാക്കണമെന്ന് അധികൃതർ വീണ്ടും മുന്നറിയിപ്പ് നൽകി.



Fire breaks out warehouse AlQusais extensive damage

Next TV

Related Stories
സൗദിയിൽ ഹജിന് കുറഞ്ഞത് 10 ദിവസത്തെ ശമ്പളത്തോടുകൂടിയ അവധി

May 1, 2025 07:41 PM

സൗദിയിൽ ഹജിന് കുറഞ്ഞത് 10 ദിവസത്തെ ശമ്പളത്തോടുകൂടിയ അവധി

ഹജിന് കുറഞ്ഞത് 10 ദിവസത്തെ ശമ്പളത്തോടുകൂടിയ...

Read More >>
കുവൈത്തിൽ മലയാളി നഴ്സിംഗ് ദമ്പതികൾ കുത്തേറ്റ് മരിച്ച നിലയിൽ

May 1, 2025 03:11 PM

കുവൈത്തിൽ മലയാളി നഴ്സിംഗ് ദമ്പതികൾ കുത്തേറ്റ് മരിച്ച നിലയിൽ

മലയാളി നഴ്സിംഗ് ദമ്പതികളെ കുത്തേറ്റ് മരിച്ച നിലയിൽ...

Read More >>
Top Stories