യുഎഇയിൽ അതിശക്തമായ ചൂടിന് സാധ്യത; മുന്നറിയിപ്പ് നൽകി കാലാവസ്ഥാ കേന്ദ്രം

യുഎഇയിൽ അതിശക്തമായ ചൂടിന് സാധ്യത; മുന്നറിയിപ്പ് നൽകി കാലാവസ്ഥാ കേന്ദ്രം
May 1, 2025 08:40 PM | By VIPIN P V

ദുബായ്: (gcc.truevisionnews.com) യുഎഇയിൽ ഇന്ന് അതിശക്തമായ ചൂട് അനുഭവപ്പെടുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (എൻസിഎം) മുന്നറിയിപ്പ് നൽകി. പരമാവധി താപനില 42ഡിഗ്രി സെഷ്യൽസിനും 46ഡിഗ്രി സെഷ്യൽസിനും ഇടയിൽ ആയിരിക്കുമെന്നാണ് പ്രതീക്ഷ.

തീരദേശ, ദ്വീപ് പ്രദേശങ്ങളിൽ 39ഡിഗ്രി സെഷ്യൽസും മുതൽ 44ഡിഗ്രി സെഷ്യൽസും വരെ ഉയർന്ന താപനില പ്രതീക്ഷിക്കാം. അതേസമയം പർവതപ്രദേശങ്ങളായ അൽ ദഫ്ര മേഖലയിലെ ബദാ ദഫാസിൽ ഇന്നലെ ഉച്ചയ്ക്ക് 2.00 ന് 46.2ഡിഗ്രി സെഷ്യൽസും വരെ ചൂട് അനുഭവപ്പെട്ടു. ഇന്ന് ആകാശം ഭാഗികമായി മേഘാവൃതമായിരിക്കും.

തെക്കുകിഴക്ക് നിന്ന് വടക്കുകിഴക്ക് വരെ മണിക്കൂറിൽ 10–20 കിലോമീറ്റർ വേഗത്തിൽ നേരിയതോ മിതമായതോ ആയ കാറ്റ് പകൽ സമയത്ത് വീശും. ഇടയ്ക്കിടെ മണിക്കൂറിൽ 30 കിലോമീറ്റർ വേഗത്തിൽ വീശും.

അറേബ്യൻ ഗൾഫ്, ഒമാൻ കടൽ നേരിയ രീതിയിൽ പ്രക്ഷുബ്ധമായിരിക്കും. ചൂടിനെതിരെ ആവശ്യമായ മുൻകരുതലുകൾ എടുക്കാനും ശരീരത്തിൽ ജലാംശം നിലനിർത്തുന്നതിന് ശ്രദ്ധിക്കാനും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പൊതുജനങ്ങളോട് നിർദേശിച്ചു.

UAE Meteorological Center issued warning about possibility extreme heat

Next TV

Related Stories
അനധികൃത താമസം; രാജ്യം വിടാൻ ഖത്തര്‍ ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ച ഗ്രേസ് പിരീഡ് അവസാനിക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രം

May 1, 2025 10:30 PM

അനധികൃത താമസം; രാജ്യം വിടാൻ ഖത്തര്‍ ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ച ഗ്രേസ് പിരീഡ് അവസാനിക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രം

അനധികൃത താമസക്കാര്‍ക്ക് രാജ്യം വിടുന്നതിന് ഖത്തര്‍ ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ച പിരീഡ് അവസാനിക്കാന്‍ ഇനി ദിവസങ്ങള്‍...

Read More >>
സൗദിയിൽ ഹജിന് കുറഞ്ഞത് 10 ദിവസത്തെ ശമ്പളത്തോടുകൂടിയ അവധി

May 1, 2025 07:41 PM

സൗദിയിൽ ഹജിന് കുറഞ്ഞത് 10 ദിവസത്തെ ശമ്പളത്തോടുകൂടിയ അവധി

ഹജിന് കുറഞ്ഞത് 10 ദിവസത്തെ ശമ്പളത്തോടുകൂടിയ...

Read More >>
Top Stories