---
title: "സൗദിയിൽ ഹജിന് കുറഞ്ഞത് 10 ദിവസത്തെ ശമ്പളത്തോടുകൂടിയ അവധി"
english_title: "Saudi Arabia offers least ten days paid leave for Hajj"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/287254/saudi-arabia-offers-least-ten-days-paid-leave-for-hajj"
published_at: "2025-05-01T19:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6813816446900_fdsfdf.jpg"
keywords: []
---

# സൗദിയിൽ ഹജിന് കുറഞ്ഞത് 10 ദിവസത്തെ ശമ്പളത്തോടുകൂടിയ അവധി

> **Lead Summary:** റിയാദ്: ഹജ് നിർവഹിക്കുന്നതിന് കുറഞ്ഞത് 10 ദിവസമെങ്കിലും വേതനത്തോടെ അവധിക്ക് അനുവാദമുണ്ടെന്ന് സൗദി മാനവ വിഭവശേഷി മന്ത്രാലയം അറിയിച്ചു. എന്നാൽ ഒരു സ്ഥാപനത്തിൽ രണ്ടു വർഷമെങ്കിലും സ്ഥിരമായി ജോലി ചെയ്ത ജീവനക്കാരന് മാത്രമേ ഹജ് ചെയ്യുന്നതിന് അവധിക്ക് അർഹതയുള്ളൂ.

## Article Content

റിയാദ്: ഹജ് നിർവഹിക്കുന്നതിന് കുറഞ്ഞത് 10 ദിവസമെങ്കിലും വേതനത്തോടെ അവധിക്ക് അനുവാദമുണ്ടെന്ന് സൗദി മാനവ വിഭവശേഷി മന്ത്രാലയം അറിയിച്ചു. എന്നാൽ ഒരു സ്ഥാപനത്തിൽ രണ്ടു വർഷമെങ്കിലും സ്ഥിരമായി ജോലി ചെയ്ത ജീവനക്കാരന് മാത്രമേ ഹജ് ചെയ്യുന്നതിന് അവധിക്ക് അർഹതയുള്ളൂ.

ഹജ് ചെയ്യാൻ ആഗ്രഹിക്കുന്ന ജീവനക്കാരന്റെ അവധി സംബന്ധിച്ച് ഉന്നയിച്ച സംശയത്തിന് മറുപടി നൽകുകയായിരുന്നു മന്ത്രാലയം. ഹജ് നിർവഹിക്കുന്നതിലേക്ക് ഈദ് അൽ അദ്ഹ അവധി ഉൾപ്പെടെ, ഹജ് അവധി 10 ദിവസത്തിൽ കുറയാനും 15 ദിവസത്തിൽ കൂടാനും പാടില്ല എന്ന് ഹജ് സീസണിനോടനുബന്ധിച്ചുള്ള പ്രസിദ്ധീകരണത്തിൽ മന്ത്രാലയം അറിയിച്ചു.

തൊഴിൽ ഇടത്തെ ആവശ്യകതകളെ അടിസ്ഥാനമാക്കി, പ്രതിവർഷം ഹജ് അവധി അനുവദിക്കുന്ന ജീവനക്കാരുടെ എണ്ണം നിർണ്ണയിക്കാൻ തൊഴിലുടമകൾക്ക് അവകാശമുണ്ടെന്ന് മന്ത്രാലയം അഭിപ്രായപ്പെട്ടു. കരാർ ബന്ധത്തിലെ എല്ലാ കക്ഷികളുടെയും അവകാശങ്ങൾ ഈ ചട്ടങ്ങൾ സംരക്ഷിക്കുന്നുണ്ടെന്നും വിശദീകരിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/287254/saudi-arabia-offers-least-ten-days-paid-leave-for-hajj)