കൊച്ചി: (gcc.truevisionnews.com) കുവൈത്തിൽ പരസ്പരം കുത്തി ദമ്പതികൾ മരിച്ചത് ഓസ്ട്രേലിയയ്ക്കു കുടിയേറാൻ എല്ലാം സജ്ജമായിരിക്കെ. നാലുദിവസം മുൻപാണു കീഴില്ലം സ്വദേശിയായ ബിൻസിയും ഭർത്താവ് കണ്ണൂർ സ്വദേശി സൂരജും മക്കളെ നാട്ടിൽനിർത്തി തിരിച്ചു കുവൈത്തിലെത്തിയത്.
കീഴില്ലം മണ്ണൂർ കുഴൂർ കട്ടക്കയം തോമസിന്റെയും അന്നമ്മയുടെയും മകളാണ് ബിൻസി. കീഴില്ലത്തിനു സമീപത്തുള്ള കുന്നുക്കുരുടിയിലായിരുന്നു കുടുംബം ആദ്യം താമസിച്ചിരുന്നത്. പിന്നീടാണ് കീഴില്ലത്തേക്കു മാറിയത്. ദമ്പതികൾക്ക് ഏഴും നാലും വയസ്സുമുള്ള രണ്ടു കുട്ടികളാണുള്ളത്.
ഇരുവരും തമ്മിൽ പലപ്പോഴും കലഹം ഉണ്ടാകാറുണ്ടായിരുന്നുവെന്നാണ് കുവൈത്തിലെ അയൽവീട്ടുകാർ പറയുന്നത്. ഇന്നലെ വഴിയിൽവച്ചും ഇരുവരും തമ്മിൽ വഴക്കുണ്ടായിരുന്നുവെന്നാണ് വിവരം. ഈജിപ്തുകാരനായ കെയർടേക്കർ വന്ന് വാതിൽ തുറന്നപ്പോഴാണ് കൊലപാതക വിവരം പുറത്ത് അറിയുന്നത്.
രണ്ടുപേരുടെയും കൈവശം കത്തിയുണ്ടായിരുന്നുവെന്നാണു വിവരം. ഇരുവരും നൈറ്റ് ഡ്യൂട്ടി കഴിഞ്ഞു രാവിലെ ഫ്ലാറ്റിലെത്തിയതാണെന്നു സുഹൃത്തുകള്‍ പറഞ്ഞു.
സൂരജ് സുറ ജാബിര്‍ അല്‍ അഹമ്മദ് ആശുപത്രിയിലാണ് ജോലി ചെയ്തിരുന്നത്. ഐ സി യു യൂണിറ്റിലാണ് ജോലി ചെയ്തിരുന്നത്. ബിന്‍സിയുടെ ജോലി സബ്ഹാന്‍ ജാബിര്‍ അല്‍ അഹമ്മദ് മിലറ്ററി ആശുപത്രിയിലുമായിരുന്നു. 10 വര്‍ഷത്തോളമായി ഇരുവരും കുവൈറ്റിൽ താമസിക്കുന്നുണ്ട്.
ഇരുവരുടെയും കൈയ്യിൽ കത്തികൾ; മലയാളി ദമ്പതികളെ കുത്തേറ്റു മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം, കൂടുതൽ വിവരങ്ങൾ പുറത്ത്
കുവൈത്ത് സിറ്റി: (gcc.truevisionnews.com) കുവൈത്തില്‍ മലയാളികളായ ദമ്പതികളെ കുത്തേറ്റു മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. വഴക്കിനെ തുടർന്ന് ഇരുവരും പരസ്പരം കുത്തിയതെന്നാണ് പ്രാഥമിക വിവരം.
ആരോഗ്യ മന്ത്രാലയത്തിന്റെ കീഴിലുള്ള ജാബിര്‍ ആശുപത്രിയിലെ നഴ്‌സായ കണ്ണൂർ സ്വദേശി സൂരജ്, ഡിഫന്‍സിൽ നഴ്‌സായ എറണാകുളം കീഴില്ലം സ്വദേശി ഭാര്യ ബിന്‍സി എന്നിവരെയാണ് അബ്ബാസിയായിലെ താമസിക്കുന്ന ഫ്ലാറ്റിൽ മരിച്ച നിലയിൽ ഇന്ന് രാവിലെ കണ്ടെത്തിയത്. ഇരുവരും നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് രാവിലെ ഫ്ലാറ്റിലെത്തിയതാണെന്നു സുഹൃത്തുകള്‍ പറഞ്ഞു.
ഓസ്‌ട്രേലിയയിലേക്കു ജോലി മാറാനുള്ള നടപടികള്‍ നടന്നുവരികയായിരുന്നു. തമ്മിൽ തർക്കിക്കുന്നതും മറ്റും അയൽപക്കത്ത് താമസിക്കുന്നവർ കേട്ടതായി പറയുന്നു. രാവിലെ കെട്ടിട കാവൽക്കാരൻ വന്നു നോക്കിയപ്പോഴാണ് മരിച്ചുകിടക്കുന്ന നിലയിൽ കണ്ടെത്തിയത്. ഇരുവരുടെയും കൈയിൽ കത്തിയുണ്ടായിരുന്നുവെന്നും വിവരമുണ്ട്. പൊലീസും ഫൊറന്‍സിക് വിഭാഗവും സ്ഥലത്ത് എത്തി മറ്റു നടപടികൾ സ്വീകരിച്ചു. ദമ്പതികളുടെ മക്കള്‍ നാട്ടിലാണ്.
kerala couple stabbed death kuwait before australia move