ദോഹ: (gcc.truevisionnews.com) അനധികൃത താമസക്കാര്‍ക്ക് രാജ്യം വിടുന്നതിന് ഖത്തര്‍ ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ച ഗ്രേസ് പിരീഡ് അവസാനിക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രം. മൂന്ന് മാസത്തെ പൊതുമാപ്പ് കാലയളവ് ഈ മാസം 9 ന് അവസാനിക്കും. വിസ നിയമങ്ങള്‍ ലംഘിച്ച് അനധികൃതമായി താമസിക്കുന്നവര്‍ക്ക് പിഴയോ ശിക്ഷയോ ഇല്ലാതെ മടങ്ങിപ്പോകാനുള്ള അവസരമാണ് ഗ്രേസ് പിരീഡ്.
ഹമദ് വിമാനത്താവളത്തില്‍ നേരിട്ടെത്തിയോ സല്‍വ റോഡിലെ സെര്‍ച്ച് ആന്റ് ഫോളോഅപ്പ് വിഭാഗത്തിന്റെ ഓഫീസിലെത്തിയോ പൊതുമാപ്പ് പ്രയോജനപ്പെടുത്താം. ഉച്ചയ്ക്ക് ഒരു മണി മുതല്‍ രാത്രി 9 വരെയാണ് ഈ ഓഫീസിന്റെ പ്രവര്‍ത്തന സമയം. വിസ കാലാവധി കഴിഞ്ഞിട്ടും നാട്ടിലേക്ക് മടങ്ങാതിരിക്കുക, സന്ദര്‍ശക, കുടുംബ വിസകളുടെ കാലാവധി കഴിഞ്ഞവര്‍, തൊഴിലുടമയില്‍ നിന്നും ഒളിച്ചോടി രാജ്യത്ത് തുടരുന്നവര്‍ തുടങ്ങിയ നിയമലംഘനങ്ങള്‍ നടത്തുന്നവര്‍ക്ക് ഇത് സുവര്‍ണാവസരമാണ്.
എന്നാല്‍ സാമ്പത്തിക കേസുകളോ, നിയമനടപടികളോ നേരിടുന്നവര്‍ക്ക് അത് തീര്‍ക്കാതെ രാജ്യം വിടാനാകില്ല. തൊഴില്‍ തട്ടിപ്പില്‍ കുടുങ്ങിയവര്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് ഗ്രേസ് പിരീഡ് അനുഗ്രഹമായി മാറിയിരുന്നു.
only days left until end grace period announced by qatari ministry interior for illegal residents leave country