റിയാദ്: (gcc.truevisionnews.com) ഹജ്ജിന് സൗകര്യമൊരുക്കാമെന്ന് വാഗ്ദാനം ചെയ്ത് സാമൂഹിക മാധ്യമങ്ങളിൽ പരസ്യം ചെയ്തതിന് അഞ്ച് പ്രവാസികളെ അസീർ പ്രവിശ്യയിൽ നിന്ന് ഖമീസ് മുശൈത്ത് പൊലീസ് അറ്സറ്റ് ചെയ്തു. ബംഗ്ലാദേശി, സുഡാനി പൗരന്മാരാണ് പിടിയിലായത്.
തീർഥാടകർക്ക് മക്കയിലെ പുണ്യസ്ഥലങ്ങളിൽ താമസ, ഗതാഗത സൗകര്യങ്ങൾ വാഗ്ദാനം ചെയ്തായിരുന്നു പരസ്യമെന്ന് പൊതുസുരക്ഷാ അതോറിറ്റി. പ്രതികളെ അനന്തര നടപടികൾക്കായി പബ്ലിക് പ്രൊസിക്യൂഷന് കൈമാറി. ഇത്തരം വ്യാജ പരസ്യങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ മക്കയിലും റിയാദിലും കിഴക്കൻ പ്രവിശ്യയിലും 911 എന്ന നമ്പറിലും മറ്റിടങ്ങളിൽ 999 എന്ന നമ്പറിലും അറിയിക്കണമെന്ന് പൊതുസുരക്ഷാ അതോറിറ്റി ജനങ്ങളോട് ആവശ്യപ്പെട്ടു.
Five expatriates arrested promising facilitate cheat hajj pilgrims