കുവൈത്ത് സിറ്റി: (gcc.truevisionnews.com) കുവൈത്തിലുടനീളം തീവ്രമായ സുരക്ഷാ ക്യാമ്പയിനുകൾ തുടർന്ന് ആഭ്യന്തര മന്ത്രാലയം. കുവൈത്ത് മുനിസിപ്പാലിറ്റിയുമായി സഹകരിച്ച് അടുത്തിടെ നടത്തിയ പരിശോധനയിൽ താമസ, തൊഴിൽ നിയമങ്ങൾ ലംഘിച്ചെന്ന് തെളിഞ്ഞ 21 വ്യക്തികളെ അറസ്റ്റ് ചെയ്തു. ആറ് മാരകായായുധങ്ങളും 100 റൗണ്ട് വെടിയുണ്ടകളും കണ്ടുകെട്ടി. കൂടാതെ കബ്ദിൽ സർക്കാർ ഉടമസ്ഥതയിലുള്ള ഭൂമിയിലെ നിയമവിരുദ്ധ നിർമ്മാണങ്ങൾ പൊളിച്ചുനീക്കി.
ജഹ്‌റ ഗവർണറേറ്റ് സുരക്ഷാ ഡയറക്ടറേറ്റിന് കീഴിലുള്ള പബ്ലിക് സെക്യൂരിറ്റി സെക്ടർ, മുനിസിപ്പാലിറ്റിയുമായി ഏകോപിപ്പിച്ച്, ജഹ്‌റ ഗവർണറേറ്റ് സുരക്ഷാ ഡയറക്ടറേറ്റ് ഡയറക്ടർ ജനറൽ ബ്രിഗേഡിയർ ജനറൽ സിയാദ് അൽ ഖാതിബിന്റെ നിർദേശപ്രകാരം കബ്ദിൽ വലിയ തോതിലുള്ള സുരക്ഷാ ക്യാമ്പയിൻ ആണ് നടത്തിയത്. അംഗീകാരമില്ലാത്തതും നിയമം പാലിക്കാത്തതുമായ സംഭരണ കേന്ദ്രങ്ങളെ ലക്ഷ്യമിട്ടായിരുന്നു പരിശോധന. നിയമനടപടികൾക്കായി ഇവരെ ബന്ധപ്പെട്ട ജുഡീഷ്യൽ അതോറിറ്റിക്ക് കൈമാറി.
21 arrested violating residency labor laws Kuwait