മക്ക: (gcc.truevisionnews.com) ഹജ് പെർമിറ്റ് ഇല്ലാതെ 4 വനിതകളെ മക്കയിലേക്ക് കടത്താൻ ശ്രമിച്ച ആഫ്രിക്കൻ വംശജനെ സുരക്ഷാ വിഭാഗം അറസ്റ്റ് ചെയ്തു. ബസ് ഡ്രൈവറായ ഇദ്ദേഹം തീർഥാടകരുടെ ലഗേജ് സൂക്ഷിക്കുന്ന സ്ഥലത്ത് വനിതകളെ ഒളിപ്പിച്ചു കടത്തുകയായിരുന്നു.
അനുമതിയില്ലാതെ ഹജ്ജിന് എത്തുന്നവർക്ക് 20,000 റിയാലാണ് പിഴ. നിയമലംഘകർക്ക് വീസ, താമസം, ഗതാഗതം തുടങ്ങിയ സൗകര്യങ്ങൾ ഒരുക്കുന്നവർക്ക് ഒരുലക്ഷം റിയാൽ പിഴ ചുമത്തും. പിടിക്കപ്പെടുന്ന വിദേശികളെ 10 വർഷത്തേക്കു സൗദിയിലേക്കു പ്രവേശിക്കുന്നത് വിലക്കും.
നിയമലംഘകരെ കുറിച്ച് മക്ക, റിയാദ്, കിഴക്കൻ മേഖലാ പ്രദേശങ്ങളിലുള്ളവർ 911 എന്ന നമ്പറിലും മറ്റു പ്രദേശങ്ങളിലുള്ളവർ 999 എന്ന നമ്പറിലും അറിയിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം അഭ്യർഥിച്ചു.
Man arrested for trying take four people Hajj without permits