കുവൈത്ത് സിറ്റി: (gcc.truevisionnews.com) രാജ്യത്തെ ബാധിച്ച അസാധാരണമായ കാലാവസ്ഥ കണക്കിലെടുത്ത് ആവശ്യമായ മുൻകരുതൽ നടപടികൾ സ്വീകരിച്ചതായി എയർ നാവിഗേഷൻ വകുപ്പ് ഡയറക്ടർ ദാവൂദ് അൽ ജർറ വ്യക്തമാക്കി. വ്യോമഗതാഗതത്തിന്റെയും യാത്രക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് നടപടികൾ.
ഞായറാഴ്ച രാത്രിയിലെ ശക്തമായ കാറ്റിനെ തുടർന്ന് ശക്തമായ സുരക്ഷാ നിയന്ത്രണങ്ങൾ നടപ്പിലാക്കിയതായും അൽ ജർറ അറിയിച്ചു. ശക്തമായ കാറ്റ്, ഇടിമിന്നൽ മേഘങ്ങളുടെ സാന്നിധ്യം, തിരശ്ചീന ദൃശ്യപരത കുറവ് എന്നിവ വിമാനങ്ങളുടെ സഞ്ചാരത്തിനും ലാൻഡിങ്ങിനും പ്രതികൂലമായി.
ഞായറാഴ്ച രാത്രി 10.47 ന് ഈജിപ്തിൽ നിന്നുള്ള കെയ്റോ എയർലൈൻസിന്റെ രണ്ടു വിമാനങ്ങൾ കുവൈത്തിൽ ഇറങ്ങാതെ ദമാം വിമാനത്താവളത്തിലേക്ക് തിരിച്ചുവിട്ടു. ഡൽഹി വിമാനത്താവളത്തിൽനിന്ന് വന്ന ഇൻഡിഗോ വിമാനവും ദമാമിലേക്ക് തിരിച്ചുവിട്ടു.
കാലാവസ്ഥ പ്രതികൂലമായിരുന്നിട്ടും ദുബൈയിൽനിന്ന് എത്തിയ കുവൈത്ത് എയർവേയ്സ് വിമാനം രാത്രി 11:06 ന് കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിജയകരമായി ലാൻഡ് ചെയ്തു.അഹമദാബാദ് വിമാനത്താവളത്തിൽ നിന്ന് എത്തിയ മറ്റൊരു വിമാനവും രാത്രി 11:41 ന് കുവൈത്തിൽ സുരക്ഷിതമായി ഇറങ്ങി.
Unusual weather conditions Air navigation taken precautionary measures