---
title: "സമൂഹമാധ്യമത്തിൽ പ്രായപൂർത്തിയാകാത്ത മകന്റെ ഭീഷണി; പിതാവ് നഷ്ടപരിഹാരം നൽകണമെന്ന് കോടതി"
english_title: "Minor son threatens father social media Court orders pay compensation"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/288318/minor-son-threatens-father-social-media-court-orders-pay-compensation"
published_at: "2025-05-06T14:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6819d6d035d2d_ddd.jpg"
keywords: []
---

# സമൂഹമാധ്യമത്തിൽ പ്രായപൂർത്തിയാകാത്ത മകന്റെ ഭീഷണി; പിതാവ് നഷ്ടപരിഹാരം നൽകണമെന്ന് കോടതി

> **Lead Summary:** **അൽ ഐൻ: [** സമൂഹമാധ്യമത്തിലൂടെ പ്രായപൂർത്തിയാകാത്ത മകൻ ഭീഷണി മുഴക്കിയതിന് പിതാവ് നഷ്ടപരിഹാരം നൽകണെമന്ന് കോടതി വിധി. അൽ ഐനിലെ സിവിൽ കോടതിയാണ് യുവാവിന് 3,000 ദിർഹം നഷ്ടപരിഹാരം നൽകണമെന്ന് ഉത്തരവിട്ടത്.

## Article Content

**അൽ ഐൻ: [** സമൂഹമാധ്യമത്തിലൂടെ പ്രായപൂർത്തിയാകാത്ത മകൻ ഭീഷണി മുഴക്കിയതിന് പിതാവ് നഷ്ടപരിഹാരം നൽകണെമന്ന് കോടതി വിധി. അൽ ഐനിലെ സിവിൽ കോടതിയാണ് യുവാവിന് 3,000 ദിർഹം നഷ്ടപരിഹാരം നൽകണമെന്ന് ഉത്തരവിട്ടത്.

ബാലൻ സ്നാപ് ചാറ്റിലൂടെ അയച്ച ഭീഷണിസന്ദേശങ്ങൾ കാരണം തനിക്കുണ്ടായ മാനസ്സിക വിഷമത്തിനും നാണക്കേടിനും പകരമായി 50,000 ദിർഹം നഷ്ടപരിഹാരം ആവശ്യപ്പെട്ട് യുവാവ് ബാലന്റെ പിതാവിനെതിരെ കേസ് കൊടുത്തിരുന്നു.

കേസ് പരിഗണിച്ച അൽ ഐൻ സിവിൽ, കമേഴ്സ്യൽ, അഡ്മിനിസ്ട്രേറ്റീവ് കോടതികൾ ചേർന്ന വിചാരണയിൽ 3,000 ദിർഹം നഷ്ടപരിഹാരമായി അനുവദിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/288318/minor-son-threatens-father-social-media-court-orders-pay-compensation)