വ​ട​ക​ര സ​ഹൃ​ദ​യ വേ​ദി​യു​ടെ വ​നി​ത വി​ഭാ​ഗം ക​മ്മി​റ്റി രൂ​പ​വ​ത്ക​രി​ച്ചു

വ​ട​ക​ര സ​ഹൃ​ദ​യ വേ​ദി​യു​ടെ വ​നി​ത വി​ഭാ​ഗം ക​മ്മി​റ്റി രൂ​പ​വ​ത്ക​രി​ച്ചു
May 6, 2025 03:21 PM | By VIPIN P V

മ​നാ​മ: (gcc.truevisionnews.com) ബ​ഹ്‌​റൈ​നി​ലെ വ​ട​ക​ര​ക്കാ​രു​ടെ കൂ​ട്ടാ​യ്മ​യാ​യ വ​ട​ക​ര സ​ഹൃ​ദ​യ വേ​ദി​യു​ടെ വ​നി​താ വി​ഭാ​ഗ​ത്തി​ന്റെ 2025-27 വ​ർ​ഷ​ത്തേ​ക്കു​ള്ള പു​തി​യ ക​മ്മി​റ്റി നി​ല​വി​ൽ വ​ന്നു. സം​ഘ​ട​ന​യു​ടെ പ്ര​സി​ഡ​ന്‍റ് അ​ഷ്റ​ഫ് എ​ൻ.​പി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ ര​ക്ഷാ​ധി​കാ​രി ആ​ർ.​പ​വി​ത്ര​ൻ, സെ​ക്ര​ട്ട​റി എം.​സി. പ​വി​ത്ര​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റ് എം.​എം ബാ​ബു, ക​ലാ വി​ഭാ​ഗം സെ​ക്ര​ട്ട​റി സു​നി​ൽ വി​ല്യാ​പ്പ​ള്ളി എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

സ​ഹൃ​ദ​യ വേ​ദി​യു​ടെ ഒ​ട്ട​ന​വ​ധി വ​നി​താ അം​ഗ​ങ്ങ​ൾ പ​ങ്കെ​ടു​ത്ത യോ​ഗ​ത്തി​ൽ വി​പു​ല​മാ​യ നി​ർ​വാ​ഹ​ക സ​മി​തി രൂ​പ​വ​ത്ക​രി​ച്ചു. സ​ന്ധ്യ വി​നോ​ദ് (പ്ര​സി​ഡ​ന്‍റ്), ശ്രീ​ജി ര​ഞ്ജി​ത്ത് (സെ​ക്ര​ട്ട​റി) അ​നി​ത ബാ​ബു (ട്ര​ഷ​റ​ർ), നി​ഷ വി​നീ​ഷ് (വൈ​സ് പ്ര​സി​ഡ​ന്‍റ്), പ്രീ​ജ വി​ജ​യ​ൻ (ജോ​യ​ന്റ് സെ​ക്ര​ട്ട​റി) എ​ന്നി​വ​ർ ചു​മ​ത​ല​യേ​റ്റു.

വ​ട​ക​ര സ​ഹൃ​ദ​യ വേ​ദി​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​പു​ല​മാ​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി 2025 മേ​യ് ഒ​ന്നു​മു​ത​ൽ 31 വ​രെ മെം​ബ​ർ​ഷി​പ് കാ​മ്പ​യി​ൻ ന​ട​ക്കു​ക​യാ​ണ്. പ്ര​സ്തു​ത കാ​മ്പ​യി​ൻ വ​ഴി അം​ഗ​ത്വം സ്വീ​ക​രി​ക്കാ​ൻ താ​ൽ​പ​ര്യ​പ്പെ​ടു​ന്ന​വ​ർ സം​ഘ​ട​ന​യു​ടെ മെം​ബ​ർ​ഷി​പ് സെ​ക്ര​ട്ട​റി​യെ 66916711 എ​ന്ന ന​മ്പ​റി​ൽ ബ​ന്ധ​പ്പെ​ടു​ക

women wing North Sahrdaya Vedi formed by committee

Next TV

Related Stories
നെഞ്ചുപൊട്ടി നാട്; കുവൈത്തിൽ കൊല്ലപ്പെട്ട നഴ്സ് ദമ്പതികളുടെ സംസ്കാരം നടത്തി

May 6, 2025 03:33 PM

നെഞ്ചുപൊട്ടി നാട്; കുവൈത്തിൽ കൊല്ലപ്പെട്ട നഴ്സ് ദമ്പതികളുടെ സംസ്കാരം നടത്തി

കുവൈത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയ നഴ്സ് ദമ്പതികളുടെ സംസ്കാരം നടത്തി....

Read More >>
Top Stories










News Roundup