(gcc.truevisionnews.com) സര്‍ക്കാര്‍ ജീവനക്കാരായ വനിതകള്‍ക്ക് കെയര്‍ ലീവ് അനുവദിക്കാനൊരുങ്ങി ഷാർജ. ആരോഗ്യ കാരണങ്ങളാൽ തുടർച്ചയായ പരിചരണം ആവശ്യമുളള കുഞ്ഞുങ്ങൾക്കോ ഭിന്നശേഷിക്കാരായ കുഞ്ഞുങ്ങള്‍ക്കോ ജന്മം നല്‍കുന്ന അമ്മമാര്‍ക്കാണ് അവധി ലഭിക്കുക.
പ്രസവാവധി പൂര്‍ത്തിയാക്കിയതിന് ശേഷം ആരംഭിക്കുന്ന ഈ അവധി, ആദ്യം ഒരു വർഷത്തേക്കും പിന്നീട് വാര്‍ഷികാടിസ്ഥാനത്തില്‍ മൂന്ന് വര്‍ഷം വരെ നീട്ടാന്‍ സാധിക്കും. പരിചരണം ആവശ്യമുള്ള കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കുന്ന അമ്മമാര്‍ക്കാണ് ഈ അവധി ലഭിക്കുക.
മാനവ വിഭവശേഷി വകുപ്പ് ചെയര്‍മാന്‍ അബ്ദുല്ല ഇബ്രാഹിം അല്‍ സാബിയാണ് തീരുമാനം അറിയിച്ചത്. ഷാർജ ഭരണാധികാരി ഡോ. ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് ആൽഖാസിമിയുടെ നിർദേശപ്രകാരമാണിത് നടപ്പാക്കുന്നത്. അമ്മമാരെ പിന്തുണയ്ക്കുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ തീരുമാനം പ്രഖ്യാപിച്ചത്.
മൂന്ന് വർഷത്തെ പരമാവധി കാലാവധി പിന്നിട്ടിട്ടും അവധി തുടരേണ്ട സാഹചര്യം ഉണ്ടായാൽ വിഷയം ഹയർ ഹ്യൂമൻ റിസോഴ്സ് കമ്മിറ്റിയുടെ പരിഗണ്ക്ക് വിടുകയും തുടർന്ന് ആവശ്യത്തിൽ തീരുമാനമെടുക്കുകയും ചെയ്യുമെന്നും അധികൃതർ വ്യക്തമാക്കി.
Sharjah introduces care leave for female government employees